എറണാകുളത്ത് വണ്ടിയില്ല, ഭക്ഷണമില്ല, മരുന്നില്ല

kochi harthal

മുസ്ലിം ഏകോപന സമിതി നടത്തിയ ഹൈകോടതി മാർച്ചിന് നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തിയതിൽ പ്രതിഷേധിച്ച് നടക്കുന്ന ഹര്‍ത്താലില്‍ വലഞ്ഞ് എറണാകുളം ജില്ല. ഹര്‍ത്താലിന് പുറമെ സംസ്ഥാന വ്യാപകമായി നടക്കുന്ന ഹോട്ടല്‍ സമരവും, ഔഷധവ്യാപാരികളുടെ സമരവുമാണ് എറണാകുളത്തിന് ഇരുട്ടടിയായിരിക്കുന്നത്.

ഒരു വിഭാഗം ഔഷധ വ്യാപാരികളാണ് സമരരംഗത്ത് ഉള്ളത്. മരുന്നുകളുടെ ദൗര്‍ലഭ്യം ഉണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കാരുണ്യ, നീതി, മാവേലി സ്റ്റോറുകള്‍ തുറക്കുമെങ്കിലും അങ്ങോട്ട് എത്തിച്ചേരാന്‍ വാഹനമില്ല. ഹര്‍ത്താലിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നുണ്ടെങ്കിലും പ്രൈവറ്റ് ബസ്സുകള്‍ നിരത്തിലിറങ്ങുന്നില്ല.ഓള്‍ കേരള കെമിസ്റ്റ്‌സ് ആന്‍ഡ് ഡ്രഗിസ്റ്റ് അസോസിേയഷന്റെ നേതൃത്വത്തിലാണ് സമരം.

ജിഎസ്ടി നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ചാണ് ഹോട്ടല്‍ ഉടമകള്‍ ഇന്ന് കടകള്‍ അടച്ചിട്ട് പ്രതിഷേധിക്കുന്നത്. പ്രതിദിനം ആറായിരത്തിനും, പതിനാലായിരത്തിനും ഇടയില്‍ വിറ്റുവരവുള്ള കടകള്‍ക്ക് അഞ്ച് ശതമാനവും, അതിനു മുകളിലുള്ളവയ്ക്ക് 12ശതമാനവും, എസി റസ്റ്റോറന്റുകള്‍ക്ക് 18ശതമാനവും ജിഎസ്ടി ഏര്‍പ്പെടുത്താനുമാണ് നീക്കം. ഇത് നിലവില്‍ വന്നാല്‍ ചെറിയ ഹോട്ടലുകള്‍ പോലും വലിയ നികുതി അടയ്ക്കേണ്ടി വരുമെന്നാണ് ഹോട്ടല്‍ ഉടമകളുടെ പരാതി. സൗത്ത് ഇന്ത്യന്‍ റസ്റ്റോറന്റ് അസോസിയേഷന്റെ നേതൃത്വത്തിലാണ് ഹോട്ടലുടമകളുടെ കടയടപ്പ് സമരം.

kochi harthal, kochi, harthal

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top