അമേരിക്കയും ജർമനിയും തമ്മിലുള്ള ബന്ധം വഷളാകുന്നു

ലോകത്തെ വമ്പൻ രാജ്യങ്ങളായ അമേരിക്കയും ജർമനിയും തമ്മിലുള്ള ബന്ധം വഷളാകുന്നതായി അന്തരാഷ്ട്ര രാഷ്ട്രീയ നിരീക്ഷകർ. ഡോണൾഡ് ട്രംപും, ജർമൻ ചാ ൻസലർ അംഗലാ മെർകലും തമ്മിൽ നടക്കുന്ന പ്രസ്താവനാ യുദ്ധം ആണ് കാര്യങ്ങൾ വഷളാക്കുന്നത്. കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച പാരിസ് ഉടമ്പടിയെ പിന്തുണക്കില്ലെന്ന ട്രംപിന്റെ നിലപാടിനെ തുടർന്നാണ് മെർകൽ പ്രതികരണവുമായി വന്നത്.
ട്രംപ് പടിഞ്ഞാറൻ മൂല്യങ്ങളെ തകർക്കുകയാണെന്ന പ്രസ്താവനയുമായി ജർമൻ വിദേശകാര്യ മന്ത്രി സിഗമർ ഗബ്രിയേൽ കൂടി എത്തിയതോടെ രംഗം ചൂട് പിടിച്ചു. ഇതിന് മറുപടിയായി ജർമനിയുടെ വ്യാപാര നയത്തെ കുറ്റപ്പെടുത്തി ട്രംപ് ട്വീറ്റ് ചെയ്തു. അതേസമയം, ട്രംപിന്റെ വക്താവ് യുഎസിന് മെർകലുമായോ ജർമനിയുമായോ പ്രശ്ന ങ്ങളൊന്നുമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
relationship between Germany America collapses
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here