സുഖോയി വിമാനാപകടം: പൈലറ്റുമാരുടെ മരണം സേന സ്ഥിരീകരിച്ചു

മലയാളി ഉൾപ്പെടെ രണ്ടു പൈലറ്റുമാരുടെയും മരണം സ്ഥിരീകരിച്ചു. വ്യോമസേനയുടെ സുഖോയ് വിമാനം തകർന്നുവീണ സംഭവത്തിൽ ഇതുവരെ ഔദ്യോഗികമായി മരണം സ്ഥിതീകരിച്ചിരുന്നില്ല. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി ഫ്ലൈറ്റ് ലഫ്റ്റനൻറ് അച്ചുദേവ് , സ്ക്വാഡ്രൺ ലീഡർ ഡി. പങ്കജ് എന്നിവരുടെ മരണമാണ് ഇപ്പോൾ വ്യോമസേന തന്നെ ഒൗദ്യോഗികമായി അറിയിച്ചത്.
മൃതദേഹങ്ങൾ തേസ്പുരിലെ വ്യോമതാവളത്തിലേക്ക് കൊണ്ടുവന്നു. മേയ് 23ന് നിരീക്ഷണ പറക്കലിനായി അസമിലെ തേസ്പുർ വ്യോമതാവളത്തിൽനിന്ന് പറന്ന വിമാനം 60 കിലോമീറ്റർ അകലെ നിബിഡവനത്തിൽ തകർന്നുവീഴുകയായിരുന്നു. ഞായറാഴ്ച ഫ്ലൈറ്റ് ഡാറ്റ റെക്കോഡറും മറ്റും കണ്ടെത്തി. ചൊവ്വാഴ്ച രക്തംപുരണ്ട ഷൂ, പകുതി കത്തിയ പാൻകാർഡ്, ഒരു പൈലറ്റിെൻറ പഴ്സ് എന്നിവയും ലഭിച്ചു. അപകടം നടന്ന മൂന്ന് ദിവസത്തിനു ശേഷം മേയ് 26നാണ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ ആദ്യം അസം അരുണാചൽ അതിർത്തിയിൽ കണ്ടെത്തിയത്.
Missing Air Force Sukhoi Su-30 Found,sukhoi disaster black box found,sukhoi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here