ജയസൂര്യ വിതരണ രംഗത്തേക്ക് ചുവടുവെക്കുന്നു

നടൻ ജയസൂര്യയും സംവിധായകൻ രഞ്ജിത്ത് ശങ്കറും വിതരണ രംഗത്തേക്ക്. പുണ്യാളൻ സിനിമാസ് എന്നാണ് വിതരണ കമ്പനിയ്ക്ക് പേരിട്ടിരിക്കുന്നത്. രഞ്ജിത്ത് ശങ്കർ – ജയസൂര്യ കൂട്ടുക്കെട്ടിൽ ഒരുങ്ങിയ സൂപ്പർ ഹിറ്റ് സിനിമ പുണ്യാളൻ അഗർബത്തീസിന്റെ ഓർമയ്ക്കാണ് കമ്പനിക്ക് പുണ്യാളൻ സിനിമാസ് എന്ന് പേര് നൽകിയിരിക്കുന്നത്.
പുണ്യാളൻ സിനിമാസിന്റെ ആദ്യ ചിത്രം പുണ്യാളൻ അഗർബത്തീസിന്റെ രണ്ടാം ഭാഗമാണെന്നും താരം അറിയിച്ചു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ജയസൂര്യ ഇത് സംബന്ധിച്ച് വാർത്ത പുറത്തുവിട്ടിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ :
വളരെ സനേഹത്തോടെ , അഭിമാനത്തോടെ, ഒരു കാര്യം അറിയിക്കട്ടെ.. ഞാനും രഞ്ജിത്ത് ശങ്കറും കൂടി ഒരു പുതിയ വിതരണ കമ്പനി ആരംഭിച്ചു. ‘പുണ്യാളൻ സിനിമാസ് ‘ എന്നാണ് പേര്. ഇതു വഴി ഞങ്ങളുടെ ചിത്രങ്ങളും, ഞങ്ങൾക്ക് ഇഷ്ടപ്പെടുന്ന മറ്റ് നല്ല ചിത്രങ്ങളും, വിതരണത്തിന് എടുത്ത് നിങ്ങളുടെ മുന്നിലേക്ക് എത്തിക്കുക, എന്നതാണ് ഞങ്ങളുടെ ആഗ്രഹം.’ പുണ്യാളൻ സിനിമാസി’ ന്റെ ആദ്യ ചിത്രം ‘പുണ്യാളൻ അഗർബത്തീസി’ന്റെ second part തന്നെയാണ്.(പേര് ഉടനെ തന്നെ announce ചെയ്യുന്നതാണ്) ഈ വർഷം Nov: 17 ന് പുണ്യാളൻ നിങ്ങളുടെ മുന്നിലേക്ക് എത്തുന്നതാണ്… എല്ലാ സ്നേഹ,സഹകരണങ്ങളും പ്രതീക്ഷിക്കുന്നു.
jayasurya steps into film distribution field
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here