Advertisement

ബിസിസിഐയിൽനിന്ന് രാമചന്ദ്ര ഗുഹ രാജിവച്ചതെന്തിന്‌; കാരണങ്ങൾ ഏഴ്

June 2, 2017
Google News 2 minutes Read
ramachandra guha

ബിസിസിഐയിൽനിന്ന് രാജി വച്ച രാമചന്ദ്ര ഗുഹ കാരണങ്ങൾ വിശദീകരിച്ച് ബിസിസിഐ ഇടക്കാല ഭരണസമിതി ചെയർമാൻ വിനോദ് റായിക്ക് കത്തയച്ചു. സമിതിയുടെ പ്രവർത്തനങ്ങളെ നിശിതമായി വിമർശിച്ചുകൊണ്ടുള്ളതാണ് കത്ത്.

വൻമൂല്യമുള്ള താരങ്ങൾക്ക് നൽകുന്ന അനാവശ്യപരിഗണന തെറ്റായ സന്ദേശം നൽകുന്നുവെന്നും ഭരണസമിതി സുതാര്യ പ്രവർത്തനങ്ങളിൽനിന്ന് വഴി മാറിയെന്നും ആരോപിക്കുന്നു. ജവഹർ ശ്രീനാഥിനെ സമിതിയിൽ ഉൾപ്പെടുത്തണമെന്ന നിർദ്ദേശവും രാമചന്ദ്രഗുഹ മുന്നോട്ട് വയ്ക്കുന്നു

രാമചന്ദ്ര ഗുഹ ചൂണ്ടിക്കാട്ടുന്ന ഏഴ് കാര്യങ്ങൾ

1. ദേശീയ ടീം കോച്ചുമാർ ഐപിഎല്ലിന് പ്രാധാന്യം നൽകുകയും ടീമിനെ അവഗണിയ്ക്കുകയും ചെയ്തു.

2. സമിതി അംഗങ്ങളുടെ താത്പര്യങ്ങളിലെ വൈരുദ്ധ്യം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഭരണസമിതി പരാജയപ്പെട്ടു.

3. ടെസ്റ്റ് ടീമിന് വേണ്ടി ഒന്നും ചെയ്യാനാകാത്തപ്പോഴും ധോണിയ്ക്ക് എ ഗ്രേഡ് കരാർ നൽകി.

4. ബി സി സി ഐയുടെ കരാർ കമാൻഡേറ്റർ സുനിൽ ഗവാസ്‌കർ കളിക്കാരെ നിയന്ത്രിക്കുന്ന കമ്പനിയുടെ തലവനാണ്.

5. ‘ഇന്ത്യൻ കോച്ച്?’ വിഷയം ?ഭരണ സമിതി ൈകകാര്യം ചെയ്ത രീതി ശരിയായില്ല. അനിൽ കുംബ്ലെക്ക് മികച്ച മുൻകാല റിക്കോർഡ് ഉണ്ടായിട്ടും ചാമ്പ്യൻസ് ട്രോഫിക്ക് തൊട്ടു തലേന്ന് കുംബ്ലെയുടെ കരാർ നീട്ടുന്നത് പുനഃപരിശോധിച്ചു.

6. ഭരണസമിതി ആഭ്യന്തര കളിക്കാരെ അവഗണിക്കുന്നു. അന്താരാഷ്ട്ര കളിക്കാരുടെതുമായി തട്ടിച്ചു നോക്കുമ്പോൾ ആഭ്യന്തര കളിക്കാർക്ക് വളരെ കുറഞ്ഞ മാച്ച് ഫീസ് മാത്രമേ ലഭിക്കുന്നുള്ളൂ.

7. അയോഗ്യരായവർ ബി സി സി ഐ യോഗത്തിൽ പങ്കെടുക്കുന്നതിൽ ഭരണസമിതി നിശബ്ദത പാലിക്കുന്നു.

Ramachandra Guha lists 7 reasons for resignation from CoA in letter

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here