എന്താണ് പാരീസ് ഉടമ്പടി

പാരിസ് കാലാവസ്ഥ ഉടമ്പടിയിൽ നിന്നും യുഎസ് പിന്മാറിയത് ചര്‍ച്ചയാകുകയാണ്. ലോകം ഒന്നായി പ്രകൃതിയ്ക്കായി മുന്നിട്ട് ഇറങ്ങുന്ന ചരിത്രത്തിലെ തന്നെ നിര്‍ണ്ണായക സാഹചര്യത്തിലാണ് യുഎസിന്റെ പിന്മാറ്റം. ഈ തീരുമാനത്തിന് കൈക്കൊണ്ടതിന് പിന്നാലെ രാജ്യത്തിനകത്ത് നിന്ന് തന്നെ ട്രംപിനെതിരെ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്.
എന്താണ് പാരീസ് ഉടമ്പടി
കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള ആഗോള ശ്രമങ്ങളുടെ പരിണിത ഫലമാണ് പാരീസ് ഉടമ്പടി. 2050 ഓടെ ആഗോള താപനവര്‍ധന തോത് രണ്ട് ഡിഗ്രി സെല്‍ഷ്യസിലും താഴെയാക്കാനുള്ള തീരുമാനമാണ് കരാറിലെ മുഖ്യ സവിശേഷത.ഇതിനായി 2020മുതൽ 10,000 കോടി രൂപയാണ് സമ്പന്നരാജ്യങ്ങള്‍ വികസ്വരരാജ്യങ്ങള്‍ക്ക് നല്‍കും എന്നാണ് ഉടമ്പടിയില്‍ ഉള്ളത്. 2025ഓടെ ഈ തുക വര്‍ദ്ധിപ്പിക്കും.
പ്രധാന നിര്‍ദേശങ്ങള്‍
- ഹരിതഗൃഹവാതക വ്യാപനം ഉച്ചസ്ഥിതിയിലെത്തുന്നത് പെട്ടന്നാക്കുക. പുറന്തള്ളുന്ന ഹരിതഗൃഹവാതവും ആഗിരണം ചെയ്യപ്പെടുന്നതുമായി ഒരു സംതുലനാവസ്ഥ നൂറ്റാണ്ടിന്റെ രണ്ടാം പകുതിയോടെ സാധ്യമാകുക.
- കാലാവസ്ഥാ വ്യതിയാനം ചെറുക്കാന്‍ ലോകരാഷ്ട്രങ്ങള്‍ കൈക്കൊള്ളുന്ന നടപടികളുടെ പുരോഗതി ഓരോ അഞ്ചുവര്‍ഷം കൂടുമ്പോഴും പുനരവലോകനം ചെയ്യുക.
- ഉടമ്പടി ഒപ്പുവെച്ച രാജ്യങ്ങള്‍ അഞ്ച് വര്‍ഷത്തില്‍ ഒരിക്കല്‍ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുക
- ഭൗമതാപനിലയിലെ വര്‍ധന 2 ഡിഗ്രി സെല്‍ഷ്യസില്‍ അധികമാകാതിരിക്കാന്‍ നടപടി സ്വീകരിക്കുക. ക്രമേണ ആ വര്‍ധന 1.5 ഡിഗ്രി സെല്‍ഷ്യസില്‍ പരിമിതപ്പെടുത്തുക.
പാരിസില്‍ നടന്ന യുഎന്‍ കാലാവസ്ഥാ ഉച്ചകോടിയിലാണ് ആഗോളതാപനം നിയന്ത്രിക്കുന്നതിനുള്ള അന്തിമ കരാറിന് ലോകരാജ്യങ്ങള്‍ അംഗീകാരം നല്‍കിയത്. 196 രാജ്യങ്ങള്‍ കരാറില്‍ ഒപ്പുവെച്ചു. 2020ഓടെയാണ് കരാര്‍ പ്രാബല്യത്തില്‍ വരുക. എന്നാല്‍ അവിചാരിതമായി ഉണ്ടായ യുഎസിന്റെ പിന്മാറ്റം ലോകമെമ്പാടുമുള്ള പരിസ്ഥിതി പ്രവര്‍ത്തകരെ ആശങ്കയിലാക്കിയിരിക്കുകയാണ്.
paris climate agreement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here