Advertisement

പാരീസ് ഉടമ്പടി ഇന്ത്യ പൂർണമായും നടപ്പാക്കും; ജി-7 ഉച്ചകോടിയിൽ പ്രധാനമന്ത്രി

June 13, 2021
Google News 1 minute Read
india will enact paris treaty says pm

പാരീസ് ഉടമ്പടി ഇന്ത്യ പൂർണമായും നടപ്പാക്കുമെന്ന് ജി-7 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസിത രാജ്യങ്ങൾ കാലാവസ്ഥ പരിസ്ഥിതി സംരക്ഷണത്തിന് കൂടുതൽ ശ്രദ്ധ നൽകണമെന്ന് നരേന്ദ്രമോദി പറഞ്ഞു. പരിസ്ഥിതി പൊതുവായതാണ് എന്ന സങ്കൽപം ലോകരാജ്യങ്ങൾക്കിടയിൽ ഉണ്ടാകണം. കാലാവസ്ഥ സംരക്ഷണത്തിനായി ലോക രാജ്യങ്ങളുടെ കൂട്ടായ്മ വിപുലമാകണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ജി-7 രണ്ട് സമ്മേളനങ്ങളിലാണ് മോദി പങ്കെടുത്തത്. സാമൂഹ്യമാധ്യമങ്ങളുടെ പരിധി ലംഘിക്കൽ ജി-7 ൽ നരേന്ദ്രമോദി വിഷയമാക്കി. ജനാധിപത്യത്തെ ബഹുമാനിക്കുന്ന നയം ആകണം സൈബർ സ്‌പേസുകളുടേതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജനാധിപത്യ മര്യാദകളാണ് ഇന്ത്യയുടെ അടിസ്ഥാനമെന്നും ജനാധിപത്യവിരുദ്ധമായ ഭരണരീതികളെ പ്രോത്സാഹിപ്പിക്കുന്നതല്ല നയമെന്നും നരേന്ദ്ര മോദി ഉച്ചകോടിയിൽ പറഞ്ഞു. ജനാധിപത്യവും സ്വാതന്ത്ര്യവും ആണ് ഇന്ത്യ വിലമതിക്കുന്ന പ്രധാന ഘടകങ്ങളെന്നും മോദി വ്യക്തമാക്കി.

ഇന്ത്യൻ റെയിൽവേ 2030ഓടെ നെറ്റ് സീറോ എമിഷൻ യോഗ്യതയിൽ എത്തുമെന്നും ഉച്ചകോടിക്കിടെ നരേന്ദ്രമോദി അറിയിച്ചു.

Story Highlights: Paris Treaty

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here