നഴ്സിംഗ് രംഗത്തെ സ്വദേശീവത്കരണം; 415 പേരെ നാട്ടിലേക്ക് അയക്കുന്നു

നഴ്സുമാരായി പ്രവർത്തിക്കുന്ന 415 പേരെ ഒമാൻ നാട്ടിലേക്കയക്കുന്നു. നഴ്സിങ് രംഗത്തെ സ്വദേശിവത്കരണ ശ്രമങ്ങൾ ഒമാൻ ഉൗർജിതമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. വിവിധ ഗവർണറേറ്റുകളിലായി സ്വദേശി നഴ്സുമാരെ നിയമിക്കുന്നതിനായി മലയാളികളടക്കം നിരവധിപേർക്ക് പിരിച്ചുവിടൽ നോട്ടീസ് ലഭിച്ചു.
കഴിഞ്ഞ മൂന്ന് മാസമായി ഇത്തരത്തിൽ നടപടികൾ ആരംഭിച്ചതായാണ് വിവരം. ഇവർക്ക് ജൂലൈ ഒന്നിനാണ് അവസാനത്തെ ഡ്യൂട്ടി. നിലവിലുള്ള വിദേശജീവനക്കാർക്ക് പകരം പുതിയ സ്വദേശികൾ എത്തും. സ്വകാര്യ സർവകലാശാലകളിൽ നിന്നുമുള്ള 200 പേരുമായി മന്ത്രാലയം ഇതിനകം അഭിമുഖം നടത്തിക്കഴിഞ്ഞു. ജൂലൈ 1 നു മുൻപ് തന്നെ മുഴുവൻ പേരെയും കണ്ടെത്തുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here