Advertisement

കേരളം സുന്ദരമാക്കൂ; സ്‌കൂൾ കുട്ടികൾക്ക് മുഖ്യമന്ത്രിയുടെ കത്ത്

June 7, 2017
Google News 0 minutes Read
pinarayi vijayan people should come front fight back dengue says cm pinarayi vijayan yoga day 2017

പുതിയ അധ്യയന വർഷത്തിൽ സംസ്ഥാനത്തെ മുഴുവൻ സ്‌കൂൾ കുട്ടികൾക്കും പരിസ്ഥിതി സ്‌നേഹവും സംരക്ഷണവും ഓർമ്മപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത്. സംസ്ഥാന ചരിത്രത്തിൽ ആദ്യമായിട്ടാണ് കുട്ടികളിൽ പരിസ്ഥിതി സ്‌നേഹം വളർത്തുവാൻ ലക്ഷ്യമിട്ട് മുഴുവൻ കുട്ടികൾക്കും മുഖ്യമന്ത്രി നേരിട്ട് കത്തയക്കുന്നത് .

പ്രിയകൂട്ടുകാരേ എന്ന് സംബോധന ചെയ്തു തുടങ്ങുന്ന കത്തിൽ കാടും മലയും കുളവും പുഴയും വയലും കായലും അറബിക്കടലും ചേർന്ന് പ്രകൃതി അനുഗ്രഹിച്ച സുന്ദരമായ നമ്മുടെ കേരളം കൂടുതൽ സുന്ദരമാക്കിയാൽ എങ്ങനെയായിരിക്കും എന്ന് ചോദിക്കുന്നു. അതിനായി നമുക്ക് ചെയ്യാവുന്ന ഒരുപാട് കാര്യങ്ങളും മുഖ്യമന്ത്രി കത്തിൽ വിവരിക്കുന്നു .

കൂടുതൽ പ്രണവായുവും ജലവും ലഭിക്കാൻ കൂടുതൽ മരങ്ങൾ വെച്ച് പിടിപ്പിക്കുക, പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക, പ്രകൃതിക്കു ദോഷം ചെയ്യുന്ന തരത്തിൽ കുപ്പികൾ, കവറുകൾ, പ്ലാസ്റ്റിക് മാലിന്യങ്ങൾ എന്നിവ വലിച്ചെറിയാതിരിക്കുക, മലിന ജലം കെട്ടിക്കിടന്നു പകർച്ചവ്യാധികൾ പടരാതെ നോക്കുക തുടങ്ങിയവയാണ് മുഖ്യമന്ത്രി കുട്ടികൾക്ക് അയച്ച കത്തിലെ പ്രധാന നിർദേശങ്ങൾ.

വിഷം കലർന്ന പച്ചക്കറികളിൽ നിന്നുള്ള മോചനത്തിനായി പരമാവധി ജൈവ വളം ഉപയോഗിച്ച് നമുക്ക് വേണ്ട പച്ചക്കറികൾ നാം തന്നെ വിളയിക്കുക. പച്ചക്കറികൾക്കായി മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുന്നത് അങ്ങനെ ഒഴിവാക്കാനാകുമെന്നും കത്തിൽ വ്യക്തമാക്കുന്നു.

ജലസ്രോതസ്സുകൾ ശുചീകരിക്കുന്നതിനു മുൻകൈയെടുത്തു നാളത്തെ തലമുറയ്ക്ക് വേണ്ടി ജലാശയങ്ങളെ പരിപാലിക്കുക. ഒരു തുള്ളി ജലം പോലും പാഴാക്കില്ലെന്ന ഉറച്ച തീരുമാനം എടുക്കണമെന്നും മുഖ്യമന്ത്രി കുട്ടികളോട് കത്തിലൂടെ അഭ്യർത്ഥിക്കുന്നു.നല്ല ശീലങ്ങളിലൂടെ നല്ല പൗരരായി വളർന്നു നാടിനു വെളിച്ചവും മാതൃകയും ആകണമെന്നും അദ്ദേഹം കുട്ടികളെ ഉപദേശിക്കുന്നു.

പുതിയൊരു കേരളം സൃഷ്ടിക്കാൻ കുട്ടികളെ ക്ഷണിച്ചുകൊണ്ട് അവസാനിപ്പിക്കുന്ന കത്തിൽ പേരും സ്‌കൂൾ വിലാസവും സഹിതം അഭിപ്രയങ്ങളും നിർദ്ദേശങ്ങളും എഴുതി അറിയിക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിക്കുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here