യെച്ചൂരിയ്ക്ക് നേരെ ഉണ്ടായ ആക്രമണം ജനാധിപത്യത്തിന് നേരെയെന്ന് മുഖ്യമന്ത്രി

സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയ്ക്ക് നേരെയുണ്ടായ ആക്രമണത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യൻ ജനാധിപത്യത്തിന് നേരെയുള്ള ആക്രമണമാണ് ഡൽഹിയിലെ എകെജി ഭവനിൽ ഉണ്ടായതെന്ന് മുഖ്യമന്ത്രി ട്വിറ്ററിൽ കുറിച്ചു. സംഭവത്തെ ശക്തമായി അപലപിക്കുന്നുവെന്നും മുഖ്യമന്ത്രി.
Strongly condemn the attack on Com: @SitaramYechury. It amounts to an attack on Indian Democracy.
— CMO Kerala (@CMOKerala) June 7, 2017
ഹിന്ദുസേനാ പ്രവർത്തകരാണ് ഡൽഹിയിലെ എകെജി ഭവനിൽ വച്ച് യെച്ചൂരിയെ ആക്രമിച്ചത്. എകെജി ഭവനിലേക്ക് പ്രവർത്തകർ ഇരച്ച് കയറുകയായിരുന്നു. ആക്രമിച്ച ഹിന്ദു സേനാ പ്രവത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ആക്രമത്തിൽ യെച്ചൂരി താഴെ വീണു.
യെച്ചൂരിക്ക് നേരെ ആക്രമണമുണ്ടാകുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. ഇതിനെ തുടർന്ന് സുരക്ഷയും ശക്തമാക്കിയിരുന്നു. കേരളാ ഹൗസിന് ചുറ്റും ബാരിക്കേഡുകൾസ്ഥാപിച്ചിരുന്നു. തങ്ങൾ ഹിന്ദുസേനാ പ്രവർത്തകരാണെന്ന് അക്രമികൾ തന്നെ അവകാശപ്പെട്ടിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here