കശാപ്പ് നിയന്ത്രണം; കേന്ദ്ര വിജ്ഞാപനത്തിനെതിരെ നിയമസഭാ പ്രമേയം പാസ്സാക്കി

കശാപ്പ് നിയന്ത്രണം സംബന്ധിച്ച കേന്ദ്ര വിജ്ഞാപനത്തിനെതിരെ നിയമസഭാ പ്രമേയ പാസ്സാക്കി. വോട്ടെടുപ്പില്ലാതെയാണ് പ്രമേയം പാസ്സാക്കിയത്. കന്നുകാലിവിൽപ്പന നിയന്ത്രണം ചർച്ച ചെയ്യുന്നതിനായി വിളിച്ചു ചേർത്ത പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് പ്രമേയം പാസ്സാക്കിയത്.
ഭക്ഷണ നിയന്ത്രണത്തിൽ കൈകടത്തരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ പറഞ്ഞു. കേന്ദ്ര വിജ്ഞാപനം ശുദ്ധ തട്ടിപ്പെന്നാണെന്നും വൻകിട കശാപ്പ് മുതലാളിമാർക്ക് വേണ്ടിയാണ് കേന്ദ്രം ഇത് നടപ്പാക്കുന്നതെന്നും ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷൻ വി.എസ്. അച്യുതാനന്ദൻ നിയമസഭയിൽ പറഞ്ഞു.
അതേസമയം കശാപ്പ് നിയന്ത്രണം നോട്ട് നിരോധനം പോലെയുള്ള മിന്നലാക്രമണമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
പ്രമേയത്തെ എതിർത്തത് ഒ രാജഗോപാൽ മാത്രമാണ്.
Kerala assembly passes motion against slaughter ban, beef fest, beef ban
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here