പാറ്റൂര്‍ ഭൂമി തട്ടിപ്പ്; റവന്യൂരേഖകളിൽ വ്യാപക കൃത്രിമമെന്ന് വിജിലൻസ്

പാറ്റൂര്‍ ഭൂമി തട്ടിപ്പു കേസില്‍ തർക്കഭൂമിയുടെ റവന്യൂരേഖകളിൽ വ്യാപക കൃത്രിമമെന്ന് വിജിലൻസ്. ഭൂമിയുടെ തണ്ടപ്പേരിൽ വ്യാപക തിരുത്തൽ നടത്തിയെന്ന് കണ്ടെത്തിയതായി വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചു. വഞ്ചിയൂർ വില്ലേ ജിലേയും ലാന്റ് റവന്യു വിഭാഗത്തിലേയും രേഖകൾ പരിശോധിച്ചതിൽ ആധാരം അടക്കം വ്യാജ രേഖ ചമച്ചാണ് ഫ്ലാറ്റുടമ ഭൂമി കൈവശം വെച്ചിരിക്കുന്നതെന്നും വിജിലൻസ് വ്യക്തമാക്കി.
ഭൂമിയുടെ ഉടമസ്ഥാവകാശത്തിൽ 4 ഭാഗ ഉടമ്പടികൾ നടന്നതായി വിജിലൻസ് കണ്ടെത്തി കൊല്ലവർഷം 11 14 മുതൽ 2006 വരെ 4 ഭാഗഉടമ്പടികളാണ് നടന്നത്. 2006 ലെ ഭാഗ ഉടമ്പടിയിലാണ് ഫ്ലാറ്റുടമയ്ക്ക് ഭൂമി കിട്ടിയത്. രേഖകൾ പ്രകാരം
ആദ്യ ഉടമ്പടിയിലെ ഉടമകളുടെ വിവരങ്ങൾ 70 ലെ ഉടമ്പടിയിൽ ഇല്ല. 70 ലെ ഉടമ്പടിയില്‍ യഥാർത്ഥ അവകാശികളുടെ പേര് തണ്ടപ്പേരിൽ ഇല്ല.89 ലെ ഉടമ്പടിയിൽ പുതുതായി തണ്ടപ്പേര് അനുവദിച്ചതായി കാണുന്നു എന്നാൽ ഉടമയുടെ പേരില്ല.
2006 ലെ ഉടമ്പടിയിൽ മൂന്ന് തണ്ടപ്പേർ നമ്പറുകൾ അനുവദിച്ചതായും കണ്ടെത്തി. വിപുലമായ രേഖാ പരിശോധനയിൽ വ്യാപക കൃത്രിമം നടന്നതായി ബോധ്യപ്പെട്ടെന്നും വിജിലൻസ് റിപ്പോർട്ട്. പാറ്റുരി ലെ സർക്കാർ ഭൂമി ഫ്ലാറ്റ് നിർമാതാക്കൾക്ക് കയ്യേറാൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും അന്നത്തെ ചീഫ് സെക്രട്ടറി ഭരത് ഭൂഷണും ഒത്താശ ചെയ്തെന്നാണ് കേസ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here