Advertisement

പാറ്റൂര്‍ കേസില്‍ നിര്‍ണ്ണായക വിധി വിധി

April 10, 2018
Google News 0 minutes Read
pattoor

പാറ്റൂര്‍ കേസില്‍ നിര്‍ണ്ണായക വിധി. നാലര സെന്റ് ഭൂമി പിടിച്ചെടുത്തണമെന്ന് ലോകായുക്ത. പൊതു സമൂഹത്തിന് വേണ്ടിയാണ് ഉത്തരവെന്ന് ലോകായുക്ത വ്യക്തമാക്കി. നേരത്തെ 12സെന്റ് ഭൂമി നേരത്തെ പിടിച്ചെടുത്തിരുന്നു. നാലര സെന്റ് ഭൂമി പിടിച്ചെടുക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത് ജില്ലാ കളക്ടര്‍ക്കാണ്.  വിവാദ ഫ്ളാറ്റ് നില്‍ക്കുന്ന ഭൂമി പിടിച്ചെടുക്കാനാണ് നിര്‍ദേശം.

ലോകായുക്ത ജസ്റ്റീസ് പയസ് സി കുര്യാക്കോസ്, ഉപലോകായുക്ത ജസ്റ്റീസ് കെ പി ബാലചന്ദ്രൻ എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവിട്ടത്.  ഫ്ലാറ്റ് നിർമ്മാതാക്കളായ ആർട്ടെക്ക് കൈവശം വെച്ചിരിക്കുന്ന ഭൂമിയാണിത്.   നേരത്തെ മറ്റൊരു ഇടക്കാല ഉത്തരവിലൂടെ 12.279 സെന്റ് ഭുമി പിടിച്ചെടുത്ത ലോകായുക്ത , വിശദമായ തെളിവെടുപ്പും ഹിയറിംഗും നടത്തിയാണ് 4.356 സെന്റ് പുറമ്പോക്ക് ഭൂമി കൂടി പിടിച്ചെടുക്കുവാൻ ഉത്തരവിട്ടത് . ഇതൊടെ ആകെ 16.635 സെൻറ് ഭൂമിയാണ് പുറമ്പോക്കാണെന്ന് കോടതി ഇത് വരെ കണ്ടെത്തിയിരിക്കുന്നത് . 4. 356 സെന്റ് ഭൂമി കൂടി പിടിച്ചെടുക്കമ്പോൾ, ആമയിഴഞ്ചാൻ തോടിന്റെ കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ആർട്ടെക്കിന്റെ ബഹുനില മന്ദിരത്തിന്റെ പടിഞ്ഞാറ്ഭാഗത്തിന്റെ ഒരു വശം പൊളിക്കെണ്ടിവന്നേക്കും. ഇത് കൂടാതെ വേറെ വ്യക്തികൾ കൈയെറി എന്ന് കണ്ടെത്തിയ 1.06 സെന്റ് സ്ഥലം കുടി എറ്റെടുക്കുവാൻ കോടതി ഉത്തരവിട്ടു .
ഈ ഉത്തരവൊടുകൂടി കെട്ടിടം കേരള മുനിസിപ്പൽ ബിൽഡിംഗ് റൂൾസ് ലംഘിച്ച് നിർമിച്ചതാണെന്ന് വ്യക്തമാണ്. അതൊടെ ഉദ്യോഗസ്ഥർക്ക് ഈ കെട്ടിട സമുച്ചയം ഒരു അനധികൃത നിർമിതിയായി കാണേണ്ടതായി വരും.

പാറ്റർ കേസിനെ സംബന്ധിച്ചിടത്തോളം മൂന്ന് ഹൈകോടതി വിധികളാണ് നിർണ്ണായകമായത് . ഒന്ന് , ഫ്ലാറ്റ് നിർമ്മാണം സ്റ്റേ ചെയ്ത ലോകായുക്ത ഉത്തരവ് അസ്ഥിരപെടുത്തിയത് . രണ്ട്, ഫ്ലാറ്റ് നിർമ്മാതാക്കളുടെ ഒരു റിട്ട് പെറ്റിഷനിൽ ഹൈകോടതി ലോകായുക്തയൊട് അഴിമതിയും ദുർഭരണവും അനാഷിക്കുന്നതിന് മുൻപായി ആദ്യം സർക്കാർ പുറമ്പോക്ക് ഭൂമി എത്ര ഉണ്ട് എന്ന് തിട്ടപ്പെടുത്തുവാൻ ആവശ്യപ്പെട്ടത് . മൂന്ന് , ജേക്കബ് തോമസിന്റെ റിപ്പോർട്ട് ഊഹാപോഹത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ് എന്ന് പ്രഖ്യാപിച്ച് ഹൈകോടതി ഉത്തരവിട്ടത്.

2014ലാണ് പാറ്റൂരിൽ ഫ്ലാറ്റ് നിർമ്മാതാക്കളായ ആർട്ടെക്ക് സർക്കാർ പുറബോക്ക് കൈയെറി ഫ്ലാറ്റ് നിർമ്മിക്കുന്നുവെന്ന് ആരോപിച്ച് ജോയ് കൈതാരം ലോകായുക്തയെ സമീപിച്ചത് . പ്രാഥമിക അന്വഷണം തുടങ്ങിയ ലോകായുക്ത നിർമ്മാണം സ്റ്റേ ചെയ്തു . ഇനിനെതിരെ ഫ്ലാറ്റ് നിർമ്മാതാക്കൾ ഹൈകോടതിയെ സമീപിച്ച് നിർമ്മാണം തുടരുവാനുള്ള അനുമതി നേടി. പ്രാഥമിക അന്വഷണത്തിന്റെ ഭാഗമായി ഐപിഎസ് ഓഫിസറും അന്നത്തെ വിജിലൻസ് എഡിജിപിയുമായിരുന്ന ജേക്കബ് തോമസിനെ അന്യഷണ ഉദ്യോഗസ്ഥനായി ലോകായുക്ത നിയമിച്ചിരുന്നു . അദ്ദേഹത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വഷണം അവസാനിപ്പിച്ച് കേസ് ഫയലിൽ സ്വീകരിച്ച് എതിർ കക്ഷികൾക്ക് നോട്ടിസ് അയച്ചു. തുടർന്ന് ഒരു ഇടക്കാല ഉത്തരവിലുടെ ലോകായുക്ത 12.279 സെന്റ് സ്ഥലം ഫ്ലാറ്റ് നിർമ്മാതാക്കളിൽ നിന്നും പിടിച്ചെടുക്കുവാൻ ഉത്തരവിട്ടു. തുടർന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ ഈ സ്ഥലം പിടിച്ചെടുക്കുക ഉണ്ടായി . ഇതിന് പുറമെ ആണ് ഇപ്പോൾ 4.356 സെന്റ് സ്ഥലം പിടിച്ചെടുക്കുവാൻ കളക്ടർക്ക് നിർദേശം നല്കിയിരിക്കുന്നത് . ആകെ 16. 635 സെന്റ് സർക്കാർ ഭൂമി ഫ്ലാറ്റ് നിർമാതാക്കൾ കൈവശം വെച്ചിട്ടുണ്ട് എന്ന് ഇത് വരെ നടന്ന വിസ്താരത്തിലും വാദങ്ങളിൽ നിന്നും ലോകായുക്തക്ക് വ്യക്തമായിട്ടുണ്ട് . ഇത് കൂടാതെ 1.06 സെന്റ് പുറമ്പോക്കും ഇവിടെ ഉണ്ട് എന്ന് ലോകായുക്ത ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട് . അതും മറ്റ് കൈയെറിയ പുറബോക്ക് ഭൂമിയും ഭൂസംരക്ഷണ നിയമപ്രകാരം തിരിച്ച് പിടിക്കുവാൻ ഉത്തരവിൽ നിർദ്ദേശം ഉണ്ട് .

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here