സർക്കാർ ഓഫീസിൽ മൂട്ടയെ വിതറി പ്രതിഷേധം

സർക്കാർ ഉദ്യോഗസ്ഥരുടെ അനാസ്ഥയെ തുടർന്ന് സർക്കാർ ഓഫീസിൽ മൂട്ടയെ വിതറി പ്രതിഷേധം. അമേരിക്കയിലെ മെയ്ൻ സംസ്ഥാനത്തെ ആഗസ്റ്റയിൽ കോഡ് എൻഫോർസ്മെന്റ് ഓഫീസിലാണ് മൂട്ടയെ വിതറിയത്. മേശപ്പുറത്തും തറയിലും വീണ മൂട്ടയെ ഏറെ പണിപ്പെട്ടാണ് ഉദ്യോഗസ്ഥർ നീക്കം ചെയ്തത്. മൂട്ടകെളെ പൂർണ്ണമായും നശിപ്പിക്കാനായി ഓഫീസ് അടച്ചിട്ടിരിക്കുകയാണ്.
താമസിക്കുന്ന സ്ഥലത്ത് മൂട്ടകളാണെന്നും അതിനാൽ മറ്റൊരു സ്ഥലം താമസിക്കുന്നതിനായി കണ്ടെത്താൻ സഹായിക്കണമെന്നാവശ്യപ്പെട്ട് ഓഫീസിലെത്തിയ യുവാവിനെ പരിഹസിച്ച് തിരിച്ചയച്ചതിന് പ്രതികാരമെന്നോണമാണ് ഇയാൾ ഓഫീസിൽ മൂട്ടയെ വിതറിയത്. എന്നാൽ ഇയാളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ഉദ്യോഗസ്ഥരുടെ പരാതിയെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here