പുണ്യാളന് അഗര്‍ബത്തീസ് രണ്ടാം ഭാഗം; പേര് വൈകിട്ട് അറിയാം

രഞ്ജിത്ത് ശങ്കര്‍- ജയസൂര്യാ കൂട്ടു കെട്ടില്‍ ഇറങ്ങിയ പുണ്യാളന് അഗര്‍ബത്തീസ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ പേര് ഇന്ന് വെകിട്ട് അഞ്ച് മണിക്ക് പ്രഖ്യാപിക്കും.
ജോയ് താക്കോല്ക്കാരന് എന്ന കഥാപാത്രവുമായി തന്നെയാണ് ജയസൂര്യ ചിത്രത്തില്‍ അഭിനയിക്കുന്നത്. 2013ലാണ് പുണ്യാളന് അഗര്‍ബത്തീസ് പ്രദര്‍ശനത്തിന് എത്തിയത്. ജയസൂര്യ, നൈല ഉഷ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ഈ ചിത്രവും നിർമ്മിച്ചിരിക്കുന്നത് ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേർന്നാണ്. രണ്ടാം ചിത്രം വരുമ്പോള്‍ മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ജയസൂര്യയും രഞ്ജിത്തും ചേര്‍ത്ത് വിതരണ രംഗത്ത് എത്തിയതിന് ശേഷം ആദ്യം ചെയ്യുന്ന ചിത്രമാണിത്. പുണ്യാളന് അഗര്‍ബത്തീസിന്റെ രണ്ടാം ഭാഗം തന്നെയാണ് ഈ വിതരണ കമ്പനി ആദ്യം തീയറ്ററുകളില്‍ എത്തിക്കുന്നത്. പുണ്യാളന് സിനിമാസ് എന്നാണ് നിര്‍മ്മാണ കമ്പനിയുടെ പേര്. ഈ വര്‍ഷം നവംബര്‍ 17നാണ് പുണ്യാളന്റെ തീയറ്റുകളിലേക്കുള്ള രണ്ടാം വരവ്.
jayasurya, punyalan agarbathees
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here