ഡി എം ഹെൽത്ത് കെയർ സന്നദ്ധ സേവക പദ്ധതി ആരംഭിച്ചു

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ആതുര രംഗത്ത് ജീവ കാരുണ്യ പ്രവർത്തനം നടത്താൻ ഡോ. ആസാദ് മൂപ്പൻ ചെയർമാനായ ഡി എം ഹെൽത്ത് കെയർ സന്നദ്ധ സേവക പദ്ധതി ആരംഭിച്ചു. ദുബൈയിൽ ആസ്റ്റർ@തേർട്ടീ എന്ന പേരിൽ നടക്കുന്ന വാർഷികാഘോഷ ചടങ്ങിൽ വിവിധ രാഷ്ട്രങ്ങളുടെ നയതന്ത്ര പ്രതിനിധികൾ പങ്കെടുത്ത ചടങ്ങിലായിരുന്നു ആസ്റ്റർ വളണ്ടിയർ പദ്ധതി അനാവരണം ചെയ്തത്. സൊമാലിയ, സിറിയ തുടങ്ങിയ രാജ്യങ്ങളിൽ ഇതിനകം സഹായം എത്തിച്ചതായി ഡോ.ആസാദ് മൂപ്പൻ പറഞ്ഞു. യു എ ഇ ആരോഗ്യ മന്ത്രി അബ്ദുറഹ്മാൻ ബിൻ മുഹമ്മദ് അൽ ഉവൈസ് ആണ് ഉദ്ഘാടനം ചെയ്തത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here