Advertisement

സ്വന്തം വീട്ടിലിരുന്ന് ബുക്ക് ചെയ്യാം പാർക്കിങ്ങ് സ്‌പേസ് !!

June 15, 2017
2 minutes Read
Mobile application to get rid of suicidal thoughts

കൊച്ചിക്കാർക്ക് ഒരു സന്തോഷ വാർത്ത. ഇനി പാർക്കിങ്ങ് എന്നത് നിങ്ങൾക്കൊരു വിഷയമേ അല്ലാതൊകുന്നു. ‘പിൻപാർക്ക്’ എന്ന പുത്തൻ ആപ്പിലൂടെ വീട്ടിലിരുന്ന് ഇനി പാർക്കിങ്ങ് സ്‌പേസ് ബുക്ക് ചെയ്യാം.

പാർക്കിങ്ങിനായി ലക്ഷ്യസ്ഥാനവും കഴിഞ്ഞ് കിലോമീറ്ററുകൽ സഞ്ചരിക്കേണ്ട അവസ്ഥയാണ് നിലവിൽ ഉള്ളത്. ഇതിന് പരിഹാരമായാണ് ഒരു കൂട്ടം ചെറുപ്പക്കാർ ചേർന്ന് ‘പിൻ പാർക്ക്’ എന്ന ആപ്പ് വികസിപ്പിച്ചെടുത്തിരിക്കുന്നത്.

കേരളത്തിൽ ആദ്യമായാണ് ഇത്തരമൊരു ആപ്പ് ലോഞ്ച് ചെയ്തിരിക്കുന്നത്. കാക്കനാട് പ്രവർത്തിക്കുന്ന ഓമ പാർക്കിങ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ആപ്പിന്റെ സ്രഷ്ടാക്കൾ. അമിത് ശശി, ശ്രീജിത്ത് കുമാർ എസ്. എന്നിവരാണ് ഈ ആശയത്തിന് പുറകിൽ. ഇവരോടൊപ്പം സജയ് പൂമരന്തിങ്കൽ, സൂണോ കുറ്റിയിൽ എന്നിവരും ടീമംഗങ്ങളാണ്.

പദ്ധതിക്ക് രണ്ട് ലക്ഷ്യങ്ങളാണ് ഉള്ളത് :

1. പാർക്കിങ്ങ്
2. മാലിന്യ നിർമ്മാർജ്ജനം

മിഷൻ 1 : പാർക്കിങ്ങ്

നഗരത്തിലെ പേ ആൻഡ് പാർക്ക് കേന്ദ്രങ്ങളുമായും പാർക്കിങ്ങിനു പറ്റിയ സ്ഥലം നൽകാൻ തയ്യാറായവരുമായും ബന്ധം സ്ഥാപിക്കുകയും പാർക്കിങ് സ്ഥലങ്ങളുടെ വിവരങ്ങൾ ആപ്പിൽ ഉൾപ്പെടുത്തുകയുമാണ് ഇവർ പ്രാഥമികമായി ചെയ്യുന്നത്. ഇതുവഴി യാത്രികന് പിൻപാർക്ക് ആപ്പിലെ സെർച്ച് ഓപ്ഷനിലൂടെ പാർക്കിങ് സ്ഥലം കണ്ടെത്താൻ സാധിക്കും.

തുടർന്ന് ലഭിക്കുന്ന ഓപ്ഷനുകളിൽ നിന്ന് യാത്രക്കാരന് ഇഷ്ടമുള്ള സ്ഥലവും അതിനുവേണ്ട സമയവും തിരഞ്ഞെടുക്കാൻ സാധിക്കും. യാത്രക്കാരൻ തന്റെ ഓപ്ഷൻ സെലക്ട് ചെയ്യുന്ന അതേസമയം തന്നെ പാർക്കിങ് കേന്ദ്രം നടത്തുന്നവർക്കും ഈ വിവരം ലഭിക്കും. ഓൺലൈനായി പണം നൽകി സ്ഥലം ബുക്ക് ചെയ്യാനും കഴിയും.

മിഷൻ 2 : മാലിന്യ നിർമ്മാർജ്ജനം

നഗരത്തിൽ ഒഴിഞ്ഞ് കിടക്കുന്ന നിരവധി സ്ഥലങ്ങളുണ്ട്. ിവിടെയെല്ലാം മാലിന്യം കുമിഞ്ഞ് കൂടി കിടക്കുന്ന കാഴ്ച്ചയാണ് ടീമംഗങ്ങൾക്ക് കാണാൻ കഴിഞ്ഞത്.

ഇത്തരം സ്ഥലങ്ങൾ കണ്ടെത്തി സ്ഥലമുടമകളുമായി ചർച്ച നടത്തി, ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയാണ് സംഘം ഈ സ്ഥലം ഉപയോഗിക്കുന്നത്. വെറുതേകിടക്കുന്ന സ്ഥലങ്ങളിൽ നിന്ന് ചെറിയ ലാഭം കണ്ടെത്താൻ ഉടമകൾക്ക് സാധിക്കുന്ന പദ്ധതികൂടിയാണ്. കമ്പനിക്ക് ലഭിക്കുന്നതിൽ നിന്ന് ചെറിയ ലാഭം കണ്ടെത്താൻ ഉടമകൾക്ക് സാധിക്കുന്ന പദ്ധതികൂടിയാണ്. കമ്പനിക്ക് ലഭിക്കുന്നതിൽ നിന്ന് ചെറിയ ലാഭം സ്ഥലമുടമകൾക്കും ലഭിക്കുന്നു.

പദ്ധതിയിൽ ഭാഗമാകുന്നതോടെ തന്റെ സ്ഥലം കൈവിട്ടുപോകുമോ എന്ന ഭയവും വേണ്ട. സ്ഥലം വിൽക്കുകയോ, വാടകയ്ക്ക് നൽകുകയോ അല്ല, മറിച്ച് ഒരു കോൺട്രാക്ട് മാത്രമാണ്. തന്റെ സ്ഥലം തിരികെ ലഭിക്കണമെങ്കിൽ ഒരു മാസം മുമ്പ് കമ്പനിക്ക് വിവരം നൽകേണ്ട കാര്യം മാത്രമേയുള്ളു.

 

parking space booking from home pinpark app

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top