ഓടിത്തുടങ്ങുന്നു ഒരു നാടിന്റെ സ്വപ്‌നം

kochin metro modi inauguration

പ്രധാനമന്ത്രി നരേന്ദ്ര മോഡി ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ച്, കൊച്ചി മെട്രോ രാജ്യത്തിന് സമർപ്പിച്ചു. മെയ് 19 മുതൽ മെട്രോ പൊതുജനങ്ങൾക്കായി തുറന്ന് നൽകും. ഇതോടെ കേരളത്തിന്റെ ഏറെനാളത്തെ കാത്തിരിപ്പാണ് യാഥാർത്ഥ്യമാകുന്നത്.

kochi metroകേന്ദ്രമന്ത്രി വെങ്കയ്യ നായിഡു കൊച്ചി മെട്രോ സ്മാർട്ട്‌ വൺ കാർഡും മുഖ്യമന്ത്രി പിണറായി വിജയൻ മൊബൈൽ വൺ മെട്രോ ആപ്പും പ്രകാശനം ചെയ്തു.
കേന്ദ്രസർക്കാരിൽനിന്ന് ഇനിയും സഹായങ്ങൾ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മെട്രോ ആപ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ പറഞ്ഞു.

venkaiyyaരാജ്യമെന്നോ, സംസ്ഥാനമെന്നോ വ്യത്യാസമില്ലാതെ, വികസനം എന്ന ലക്ഷ്യത്തിനായി ഏവരും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top