രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം ജന്മദിനത്തിനെന്ന് സൂചന

രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം അവ്യക്തമായി തുടരുന്നതിനിടെ പ്രവേശനം സംബന്ധിച്ച പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് റിപ്പോർട്ട്. വരുന്ന ജന്മദിനാഘോഷത്തിൽ രജനീകാന്ത് രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച പ്രഖ്യാപനം നടത്തുമെന്നാണ് സൂചന. ഓഗസ്റ്റിൽ ആരാധകരുമായി നടത്തുന്ന കൂടിക്കാഴ്ചയിൽ ഇതു സംബന്ധിച്ച അന്തിമ ചർച്ചകൾ നടത്തുമെന്ന് താരത്തിന്റെ അടുത്ത വൃത്തങ്ങളെ ഉദ്ദരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
ഡിസംബർ 12ന് ആണു രജനിയുടെ ജന്മദിനം. കഴിഞ്ഞ മാസം ആരാധകരെ നേരിട്ട് കണ്ട രജനീകാന്ത് രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച സൂചനകൾ നൽകിയിരുന്നു. നിലവിലുള്ള രാഷ്ട്രീയ സംവിധാനത്തിൽ മാറ്റം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. മുഖ്യമന്ത്രിയായിരുന്ന ജയലളിത അന്തരിച്ചതിനെ തുടർന്ന് സംസ്ഥാനത്ത് ഒരു നേതൃത്വഅഭാവം രൂപപ്പെട്ടപ്പോൾ തന്നെ രജനി രാഷ്ട്രീയ പ്രവേശന തീരുമാനം മനസിൽ എടുത്തിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here