സർപ്രൈസ് സമ്മാനത്തിനായി ഭാര്യ കണ്ണടച്ചു നിന്നു; ഭർത്താവ് സമ്മാനിച്ചത് മരണം !!
സർപ്രൈസ് സമ്മാനം നൽകാനായി ഭാര്യയോട് കണ്ണടച്ച് നിൽക്കാൻ ഈ ഭർത്താവ് ആവശ്യപ്പെട്ടപ്പോൾ, അയാളുടെ മനസ്സിൽ വ്യക്തമായ ലക്ഷ്യങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഭർത്താവിൽ അന്ധമായ വിശ്വാസവും സ്‌നേഹവുമുള്ള ഭാര്യ മറിച്ചൊന്നും ചിന്തിക്കാതെ കണ്ണുകളടച്ച് സമ്മാനത്തിനായി കാത്ത് നിന്നു. കഴുത്തിലൂടെ വയർ കെട്ടിയപ്പോഴും മാലയോ, നെക്ലേസോ ആണെന്ന് ഭാര്യ ധരിച്ചിരിക്കണം…കഴുത്തിൽ ആ വയർ മുറുകുന്നത് വരെ !!
ഒരു ക്രൈം ത്രില്ലറിലെ ഭാഗങ്ങളാണ് മേൽ പറഞ്ഞതെന്ന് തോന്നിയെങ്കിൽ തെറ്റി !! ഇത് കഥയല്ല, മറിച്ച് നടന്ന സംഭവമാണ്. ഡൽഹിയിലാണ് ഞെട്ടിക്കുന്ന ഈ കൊലപാതകം നടന്നത്.
24 കാരനായ മനോജ് കുമാറാണ് ഭാര്യ കൊമളിനെ കഴുത്തിൽ വയർ മുറുക്കി കൊലപ്പെടുത്തിയത്. ഇരുവർക്കും ഇടയിലുള്ള തർക്കം
പരിഹരിക്കാനായി ഒരു ഉപഹാരവുമായി വരുന്നുണ്ടെന്നാണ് മനോജ് കുമാർ കോമളത്തെ അറിയിച്ചത്. നേരിൽ കണ്ട് കുറച്ചുനേരം ഇരുവരും സംസാരിച്ചുനിന്നു. കുറച്ചുനേരത്തിന് ശേഷം തിരിഞ്ഞ് കണ്ണടച്ച് നിൽക്ക് ഒരു സർപ്രൈസ് തരാം എന്ന് മനോജ്കുമാർ പറഞ്ഞു. പക്ഷേ അത് തന്റെ മരണമായിരിക്കുമെന്ന് കോമൾ വിചാരിച്ചുകാണില്ല.
രണ്ട് വർഷം മുമ്പാണ് ഇരുവരും തമ്മിൽ പ്രണയിച്ച് വിവാഹം കഴിച്ചത്. കോമളത്തിന് പരപുരുഷ ബന്ധമുണ്ടെന്ന മനോജ് കുമാറിന്റെ സംശയം പലപ്പോഴും വഴക്കിന് വഴക്കിന് കാരണമായിരുന്നു. കഴിഞ്ഞ കുറച്ചുമാസമായി ഇരുവരും വേർപിരിഞ്ഞു താമസിക്കുകയായിരുന്നു.
കഴിഞ്ഞ കുറച്ചുമാസമായി ഇരുവരും വേർപിരിഞ്ഞു താമസിക്കുകയായിരുന്നു. അങ്ങനെയിരിക്കെയാണ് വെള്ളിയാഴ്ച കോമളത്തെ വിളിച്ച് പ്രശ്‌നങ്ങൾ സംസാരിച്ച് തീർക്കാം വടക്കൻ ഡൽഹിയിലെ ബോണ്ട പാർക്കിലേക്ക് വരാൻ മനോജ് ആവശ്യപ്പെട്ടത്. പാർക്കിലെത്തിയപ്പോഴാണ് കൈയിൽ കരുതിയിരുന്ന വയർ ഉപയോഗിച്ച് ഇയാൾ കൃത്യം നടത്തിയത്. കൊലനടത്തിയ ശേഷം കോമളിന്റെ മൃതദേഹം ബഞ്ചിൽ കിടത്തി ഇയാൾ സ്ഥലം വിട്ടു. തുടർന്ന് സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ച മനോജ്കുമാർ താൻ എങ്ങനെയാണ് ഭാര്യയെ ഒരു പാഠംപഠിപ്പിച്ചതെന്ന് അവരോട് വിവരിച്ചു. യാദൃച്ഛികമായി പട്രോളിങ്ങിനിടെ ഇത് കേൾക്കാനിടയായ ഒരു പോലീസുകാരനാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. ചോദ്യംചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു.
തുടർന്ന് ഏറെ നേരത്തെ തിരച്ചിലിന് ശേഷം മൃതദേഹം പാർക്കിൽ നിന്നും കണ്ടെടുത്തു.
husband gifted wife her death as surprise gift
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here