ഇന്ത്യയിൽ നിരോധിച്ച മരുന്നുകളുടെ പട്ടിക പുറത്ത്‌

UAE warns against 6 medicines GST mobile recharge coupons medicine crisis

ഇന്ത്യയിൽ കേ​ന്ദ്ര ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ മ​ന്ത്രാ​ല​യം നിരോധിച്ച മരുന്നുകളുടെ പട്ടിക പുറത്തു വിട്ടു. ഈ മരുന്നുകൾ വിൽക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അറിയിപ്പും ഉണ്ട്. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കേരളത്തിലും അറിയിപ്പ് നൽകി.

സം​സ്​​ഥാ​ന​ത്തെ ചി​ല്ല​റ/​മൊ​ത്ത മ​രു​ന്നു വി​ല്‍പ​ന​ക്കാ​ര്‍, ആ​ശു​പ​ത്രി ഫാ​ര്‍മ​സി​ക​ള്‍, മ​റ്റു ആ​രോ​ഗ്യ സ്​​ഥാ​പ​ന​ങ്ങ​ള്‍ എ​ല്ലാം നി​രോ​ധി​ച്ച കോ​മ്പി​നേ​ഷ​ന്‍ മ​രു​ന്നു​ക​ളു​ടെ വി​ല്‍പ​ന ഉ​ട​ന്‍ നി​ര്‍ത്ത​ണ​മെ​ന്നും വി​ശ​ദാം​ശ​ങ്ങ​ള്‍ ജി​ല്ലാ ഡ്ര​ഗ്‌​സ് ക​ണ്‍ട്രോ​ള​റെ അ​റി​യി​ക്ക​ണ​മെ​ന്നും സം​സ്​​ഥാ​ന ഡ്ര​ഗ്‌​സ് ക​ണ്‍ട്രോ​ള​ര്‍ അ​റി​യി​ച്ചു.   വി​വി​ധ മ​രു​ന്നു ഫോ​ര്‍മു​ലേ​ഷ​നു​ക​ളു​ടെ ഉ​ൽ​പാ​ദ​നം, വി​ല്‍പ​ന, വി​ത​ര​ണം, ഉ​പ​യോ​ഗം എ​ന്നി​വയാണ്  നി​രോ​ധി​ച്ച് ഉ​ത്ത​ര​വാ​യത്.

Nimesulide +Levocetrizine, Ofloxacin+Ornidazole (Injection), Gemifloxacin +Ambroxol, Glucosamine + Ibuprofen, Etodolac + Paracetamol എ​ന്നീ മ​രു​ന്നു ഫോ​ര്‍മു​ലേ​ഷ​നു​ക​ള്‍ക്കാ​ണ് നി​രോ​ധ​നം. ഇത് സംബന്ധിച്ച വി​ശ​ദ​മാ​യ ഗ​സ​റ്റ് വി​ജ്ഞാ​പ​നം www.dc.kerala.gov.in ല്‍ ​ല​ഭ്യ​മാ​ണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top