ജസ്റ്റിസ് കർണനെ ഇന്ന് ചെന്നൈയിൽ നിന്ന് കൊൽക്കത്തയിലേക്ക് കൊണ്ടുപോകും

ഇന്നലെ അറസ്റ്റിലായ ജസ്റ്റിസ് കർണനെ ഇന്ന് ചെന്നൈയിൽ നിന്ന് കൊൽക്കത്തയിലേക്ക് കൊണ്ടുപോകും.
കോയമ്പത്തൂരിൽ വെച്ചാണ് കർണ്ണൻ അറസ്റ്റിലായത്. സുപ്രീംകോടതി ശിക്ഷ വിധിച്ചതിന് ശേഷം കർണൻ ഒളിവിലായിരുന്നു. കൊച്ചിയിലെ പനങ്ങാടിൽ സ്ഥിതി ചെയ്യുന്ന ഒരു റിസോർട്ടിൽ എട്ട് ദിവസം കർണൻ ഒളിവിൽ കഴിഞ്ഞതായി റിപ്പോർട്ടുണ്ട്. ഒന്നര മാസത്തെ ഒളിവു ജീവിതത്തിനൊടുവിലാണ് കർണ്ണൻ പോലീസ് പിടിയിലാകുന്നത്. ബംഗാൾ സി.ഐ.ഡി വിഭാഗമാണ് തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ നിന്ന് കർണനെ അറസ്റ്റ് ചെയ്തത്. സുപ്രീം കോടതി ജഡ്ജിമാർക്കെതിരെ പരസ്യമായി വിമർശനവുമായി രംഗത്തെത്തിയതോടെയാണ് ജസ്റ്റിസ് കർണ്ണനെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കുന്നത്.
justice karnan
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here