ജസ്റ്റിസ് കർണൻ വീണ്ടും അറസ്റ്റിൽ

മുൻ ഹൈക്കോടതി ജഡ്ജി സി. എസ് കർണൻ അറസ്റ്റിൽ. ചെന്നൈ പൊലീസാണ് കർണനെ അറസ്റ്റ് ചെയ്തത്. സുപ്രിംകോടതിയിലേയും ഹൈക്കോടതിയിലേയും ജുഡീഷ്യൽ ഓഫീസർമാരെയും അവരുടെ ഭാര്യമാരെയും അടക്കം ചേർത്ത് മോശം പരാമർശങ്ങൾ നടത്തിയതിനാണ് നടപടി.

ഒക്ടോബർ 27-ന് മദ്രാസ് ഹൈക്കോടതിയിലെ ഒരു അഭിഭാഷകൻ നൽകിയ പരാതിയിൽ കർണനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. മദ്രാസ് ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകരെല്ലാം ചേർന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയ്ക്ക് ജസ്റ്റിസ് കർണനെതിരെ വിശദമായ പരാതി നൽകുകയും ചെയ്തു. സുപ്രിംകോടതിയിലേയും ഹൈക്കോടതിയിലേയും ചില ജ‍‍ഡ്ജിമാർക്കെതിരെ പരാമർശം നടത്തുന്ന കർണന്റെ ഒരു വിഡിയോയും അഭിഭാഷകർ പരാതിക്കൊപ്പം നൽകിയിരുന്നു. ചില വനിതാ ഉദ്യോ​ഗസ്ഥരെ ജ‍ഡ്‍ജിമാർ ലൈംഗികപീഡനത്തിനിരയാക്കിയെന്ന പരാമർശം അടങ്ങുന്നതായിരുന്നു വിഡിയോ.

2017 മെയ് മാസത്തിൽ ജുഡീഷ്യറിക്കെതിരെ അപമാനകരമായ പരാമർശങ്ങൾ നടത്തിയതിന്‍റെ പേരിൽ ആറ് മാസത്തെ തടവുശിക്ഷ സുപ്രിംകോടതി ജസ്റ്റിസ് കർണന് വിധിച്ചിരുന്നു. രാജ്യത്ത് തന്നെ ഇത്തരത്തിൽ ശിക്ഷയ്ക്ക് വിധേയനാകുന്ന ആദ്യത്തെ ന്യായാധിപനായിരുന്നു ജസ്റ്റിസ് കർണൻ.

Story Highlights justice karnan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top