കൈക്കൂലി വാങ്ങുന്നതിനിടെ കണ്ണൂരില്‍ വില്ലേജ് ഓഫീസര്‍ പിടിയില്‍

bribery

കൈക്കൂലി വാങ്ങുന്നതിനിടെ കണ്ണൂരില്‍ ഒരു വില്ലേജ് ഓഫീസര്‍ അറസ്റ്റിലായി. ഇന്നലെയാണ് സംഭവം.പയ്യാവൂരിലെ വില്ലേജ് ഓഫീസര്‍ ചങ്ങളായി സ്വദേശി സൈദ് ആണ് പിടിയിലായത്. ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനാണ് അറുപതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്.

കണ്ണൂര്‍ പൈസക്കരി സ്വദേശിയായ അജിത്കുമാര്‍ നല്കിയ ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനായുള്ള അപേക്ഷയില്‍ തീര്‍പ്പാക്കുന്നതിന് 60000 രൂപയാണ് ഇയാള്‍ കൈക്കൂലി ആവശ്യപ്പെട്ടത്. തുടര്‍ന്ന് അജിത്കുമാര്‍ വിജിലന്‍സില്‍ വിവരം അറിയിക്കുകയായിരുന്നു

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top