നവജാത ശിശുവിനെ വിറ്റ അമ്മ അറസ്റ്റില്‍

നവജാത ശിശുവിനെ വിൽപന നടത്തിയ മാതാവിനെ കാട്ടാക്കട പൊലീസ് അറസ്റ്റ് ചെയ്തു. ഇടനിലക്കാരനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.അഞ്ചു തെങ്ങിൻമൂട് കിഴക്കേകര സ്വദേശി അനുപമ(25), ഇവരുടെ സുഹൃത്തും വിൽപനയുടെ ഇടനിലക്കാരനുമായ നാഗർകോവിൽ കോട്ടാർ സ്വദേശി ശരത് എന്നിവർക്കെതിരെയാണു കേസെടുത്തത്. ജില്ലാ ശിശുസംരക്ഷണ ഓഫിസറുടെ റിപ്പോർട്ടിനെ തുടർന്നാണു നടപടി.
മൂന്ന് ലക്ഷം രൂപയ്ക്കാണ് കുഞ്ഞിനെ വിറ്റത്. ഈ മാസം 11നാണ് അനുപമ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ചെന്നൈ സ്വദേശിയായ ഒരാള്‍ക്കാണ് കുഞ്ഞിനെ വിറ്റതെന്നാണ് സൂചന.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here