ഇങ്ങനെയായിരുന്നു കൊച്ചി മെട്രോയിലെ സ്നേഹ യാത്ര

metro

മെട്രോയുടെ ചുവടുകള്‍ക്ക് എപ്പോഴും ഒരു പ്രത്യേകതയുണ്ട്, സമൂഹത്തില്‍ അംഗീകരിക്കപ്പെടേണ്ട സമൂഹത്തിന് ഒപ്പം കൂട്ടിയ കരുതല്‍ തന്നെയാണ് ആ പ്രത്യേകതയില്‍ മുന്‍പന്തിയില്‍ ഉള്ളതും. മൂന്നാം ലിംഗ സമൂഹത്തിന് മെട്രോയില്‍ അവസരം നല്‍കിയതിലൂടെ ആ കരുതല്‍ ലോകം തിരിച്ചറിഞ്ഞതുമാണ്.

യാത്രക്കാര്‍ക്കായി മെട്രോ തുറന്ന് കൊടുക്കുന്നതിന് മുമ്പായി ഒരു കരുതല്‍ യാത്ര കൂടി മെട്രോ നടത്തി, സ്നേഹ യാത്ര എന്നാണ് മെട്രോ ആ സര്‍വീസിന് നല്‍കിയ പേര്. മെട്രോ കടന്നു പോകുന്ന തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിലെ സ്പെഷ്യല്‍ സ്ക്കൂളിലെ ഭിന്നശേഷിക്കാരായ കുട്ടികളേയും, അഗതി മന്ദിരങ്ങളിലെ അശരണരേയും ഉള്‍പ്പെടുത്തിയായിരുന്നു ആ യാത്ര. ജൂണ്‍ 18നാണ് ആ യാത്ര നടന്നത്. അവരെങ്ങനെ ആ യാത്രയെ ആസ്വദിച്ചൂ എന്നറിയേണ്ടേ??

metro

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top