മലയാളി തീർഥാടകരെ മക്കയിലുപേക്ഷിച്ച് ട്രാവല്‍സ് ഉടമ മുങ്ങി

മലയാളി തീർഥാടകരെ മക്കയിലുപേക്ഷിച്ച് ട്രാവല്‍സ് ഉടമ മുങ്ങി. മലപ്പുറം വേങ്ങര റബീഹ് ട്രാവല്‍സിന് കീഴില്‍ ഉംറക്ക് എത്തിയ തീർഥാടകരെ മക്കയിലുപേക്ഷിച്ച് ട്രാവല്‍സ് ഉടമ മുങ്ങി. 38 തീര്‍ഥാടകരാണ് മക്കയില്‍ കുടുങ്ങിയത്. സ്ത്രീകളും പ്രായമായവരും കൂട്ടത്തിലുണ്ട്. മലപ്പുറം പാലക്കാട് വയനാട് ജില്ലകളിൽ നിന്നുള്ള തീർഥാടകരാണിവര്‍.
വേങ്ങരയിലെ റബീഹ് ട്രാവല്‍സിന് കീഴില്‍ ജൂണ്‍ രണ്ടിനാണ് ഇവർ ഉംറ നിര്‍വഹിക്കാന്‍ ഇവര്‍ മക്കയിലെത്തിയത്. മടക്ക ടിക്കറ്റുണ്ടെന്ന് വിശ്വസിപ്പിച്ചാണ് ഇവരെ കൊണ്ടുവന്നത്. ട്രാവല്‍സ് ഉടമ മുനീര്‍തങ്ങളെ ഇപ്പോള്‍ ഫോണ്‍ പോലും എടുക്കുന്നില്ല.
നിലവില്‍ ഇവര്‍ താമസിക്കുന്ന ഹോട്ടലിനും ഭക്ഷണം വിതരണം ചെയ്യുന്ന കരാര്‍ സ്ഥാപനത്തിനും ട്രാവല്‍സ് ഉടമ വലിയ സംഖ്യ നല്‍കാനുണ്ട്. തീര്‍ഥാടകരെ ഹോട്ടലില്‍ നിന്ന് പുറത്താക്കുമെന്നാണ് ഹോട്ടലുടമ പറയുന്നത്. അറുപതിനായിരം മുതല്‍ തൊണ്ണൂറായിരം രൂപ വരെ നൽകിയാണ് പലരും ഉംറക്ക് വന്നത്. ജൂലൈ രണ്ടിന് ഇവരുടെ വിസാ കാലാവധി അവസാനിക്കും.
hajj,hajj pilgrims cheated by tour operator
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here