പാക്കിസ്ഥാനില്‍ ഓയില്‍ ടാങ്കര്‍ പൊട്ടിത്തെറിച്ച് നൂറ്റിയിരുപത് പേര്‍ വെന്തു മരിച്ചു

fire

പാകിസ്താനില്‍ ഓയില്‍ ടാങ്കര്‍ പൊട്ടിത്തെറിച്ച് നൂറ്റിയിരുപത് പേര് വെന്തു മരിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ ബഹവാല്‍പൂര്‍ സിറ്റിയിലെ അഹമ്മദ്പൂര്‍ ഷര്‍ക്കിയ മേഖലയിലെ ദേശീയ പാതയിലാണ് അപകടം ഉണ്ടായത്. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. . ടാങ്കര്‍ അപകടത്തില്‍ പെട്ടതിനെ തുടര്‍ന്ന് കത്തിയമരുകയായിരുന്നു. റോഡില്‍ നിയന്ത്രണം വിട്ട് മറിഞ്ഞ ടാങ്കറില്‍ നിന്നും സമീപവാസികള്‍ ഓയില്‍ ശേഖരിക്കുമ്പോഴാണ് തീപിടിച്ചത്. പരുക്കേറ്റവരെ ബഹവല്‍പൂര്‍ വിക്ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. തീ നിയന്ത്രണ വിധേയമായി. പാതിയിലെ നിരവധി വാഹനങ്ങള്‍ അഗ്നിയ്ക്കിരയായി.

tanker lorry accident in pakistan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top