പരീക്ഷയിൽ തോറ്റ മകളെ അച്ഛൻ കൊന്ന് കെട്ടിത്തൂക്കി

പത്താംക്ലാസ് പരീക്ഷയിൽ തോറ്റ മകളെ അച്ഛൻ കഴുത്ത് ഞെരിച്ചുകൊന്നു. പാറ്റ്‌നയ്ക്ക് സമീപം മിർച്ചിയ ഗ്രാമത്തിലാണ് സംഭവം. അഞ്ജലിയാണ് കൊല്ലപ്പെട്ടത്. അമ്മ പരാതി നൽകിയതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. പ്രതിക്കായി പോലീസ് തെരച്ചിൽ ആംരഭിച്ചു.
അഞ്ജലിയും സഹോദരിയും ഒരുമിച്ചാണ് പത്താം ക്ലാസ് പരീക്ഷ എഴുതിയത്. ഫലം വന്നപ്പോൾ സഹോദരി നല്ല മാർക്കോടെ ജയിക്കുകയും അഞ്ജലി തോൽക്കുകയും ചെയ്തു. ശേഷം അഞ്ജലിയെ മുറിക്കുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് കാണുന്നത്. ആത്മഹത്യയാണെന്ന് ആദ്യം കരുതിയെങ്കിലും, അഞ്ജലി പരീക്ഷയിൽ തോറ്റതിൽ കലിപൂണ്ട അച്ഛൻ മനോജ് കുമാർ മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കുകയായിരുന്നു എന്ന് അമ്മ പറഞ്ഞു.
ഇതോടെയാണ് മരണത്തിന് പിന്നിലെ സത്യാവസ്ഥ പുറം ലോകം അറിയുന്നത്. മനോജ് കുമാറിനെ ഭയന്ന് ആദ്യം കുട്ടിയുടെ മരണത്തെ കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല.
father killed daughter for failing examination
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here