‘ചെയ്യില്ലെന്ന് പറഞ്ഞാല്‍ ചെയ്യില്ല’, അറ്റസ്റ്റ് ചെയ്യാന്‍ കാത്തു നിന്നവരെ നിഷ്കരുണം അവഗണിച്ച് കൃഷി ഓഫീസര്‍

അറ്റസ്റ്റ് ചെയ്യാന്‍ കാത്തു നിന്നവരെ നിഷ്കരുണം അവഗണിക്കുന്ന കൃഷി ഓഫീസറുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. കുളിക്കല്ലുര്‍ കൃഷി ഓഫിസിലെ സംഭവമാണിത്.
സഹോദരിയുടെ വിദ്യാഭ്യാസ ആവശ്യത്തിനായി അറ്റസ്റ്റ് ചെയ്യാന്‍ രാവിലെ മുത്ല കാത്ത് നിന്ന പാലക്കാട് കുളിക്കല്ലുര്‍ സ്വദേശി അഭിജിത്ത് കെ.പിയാണ് വീഡിയോ ഫെയ്സ് ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഡി.ഗ്രി. പ്രവേശനത്തിനായി സഹോദരിയുടെ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യാന്‍ ഇന്നലെ രാവിലെയാണ് അഭിജിത്ത് കുളിക്കല്ലുര്‍ കൃഷി ഓഫിസില്‍ എത്തിയത്. എന്നാല്‍ രാവിലെ മുതല്‍ കാത്ത് നിന്നിട്ടും അഭിജിത്തിന്റെ ഊഴം എത്തിയപ്പോള്‍ വൈകിട്ട് മൂന്ന് മണിയ്ക്ക് വരാന്‍ കൃഷി ഓഫീസര്‍ പറയുകയായിരുന്നു. തിരക്കില്ലാതെ ഇരുന്ന സമയമായതിനാല്‍ ഒപ്പിട്ട് തരാന്‍ അഭ്യര്‍ത്ഥിച്ചിട്ടും ഉദ്യോഗസ്ഥ ചെവിക്കൊണ്ടില്ല.
തുടര്‍ന്ന് ഇദ്ദേഹം പഞ്ചായത്ത് പ്രസിഡണ്ടിനെ കൂട്ടി വീണ്ടും കൃഷി ഓഫിസില്‍ എത്തി. എന്നാല്‍ പ്രസിഡണ്ട് ആവശ്യപ്പെട്ടിട്ടു പോലും ഇവര്‍ സര്‍ട്ടിഫിക്കറ്റ് ഒപ്പിടാന്‍ തയ്യാറായില്ല.മൂന്ന് മണിക്ക് ശേഷമേ അറ്റസ്റ്റു ചെയ്യു എന്നത് വെള്ള പേപ്പറില്‍ എഴുതി തരാന്‍ ആവശ്യപ്പെടുമ്പോള്‍ ഓഫിസര്‍ വിസമ്മതിക്കുകയാണ്. ഇങ്ങനെയൊരു നിയമമുണ്ടോയെന്ന് അഭിജിത്ത് ചോദിക്കുമ്പോള്‍ ഓരോ ഓഫിസര്‍ക്കും അത് നിശ്ചിയിക്കാമെന്നും ഇവിടെ ഇങ്ങനെയാണെന്നും പറയുന്നു.
ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ അഭിജിത്ത് അവസാനം സുഹൃത്തുക്കള്‍ വഴി പട്ടാമ്പി എ.ഡി.ഒയെ ബന്ധപ്പെടുകയും, എ.ഡി.ഒയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് കൃഷി ഓഫിസര്‍ ഒപ്പിട്ട് നല്‍കുകയും ചെയ്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here