വാട്ടർ മെട്രോ :ആദ്യഘട്ടത്തിനായി പദ്ധതി തയ്യാറാക്കാൻ നിർദ്ദേശം

വാട്ടർ മെട്രോ ആദ്യഘട്ട പൂർത്തീകരണം രണ്ടുവർഷത്തിനുള്ളിൽ സാധ്യമാകത്തക്ക തരത്തിൽ നിർമാണ പദ്ധതി തയ്യാറാക്കാൻ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) എംഡി ഏലിയാസ് ജോർജ് ആവശ്യപ്പെട്ടു. ഇതിനായി റോഡ് മാപ്പ് തയ്യാറാക്കണമെന്നും അദ്ദേഹം വാട്ടർ മെട്രോ പദ്ധതിയുടെ ജനറൽ കൺസൾട്ടന്റായ എയ്കോം കൺസോഷ്യത്തോട് ആവശ്യപ്പെട്ടു. കെഎംആർഎൽ ആസ്ഥാനത്ത് എയ്കോം അധികൃതരുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
വേഗമേറിയതും സുരക്ഷിതവുമായ ജലയാനങ്ങൾ ഉപയോഗിച്ച് വിശാല കൊച്ചി മേഖലയിലേയും പ്രാന്ത പ്രദേശങ്ങളിലേയും ജലഗതാഗതം ആധുനികവത്കരിക്കുന്ന പദ്ധതിയാണ് വാട്ടർ മെട്രോ.
കൊച്ചി മെട്രോയുടെ അനുബന്ധമായി ജർമൻ ധനകാര്യ സ്ഥാപനമായ ക്രെഡിറ്റൻസ്റ്റാൾട്ട് ഫർ വെദർവബുവിന്റെ (കെഎഫ്ഡബ്ലിയു) സഹകരണത്തോടെ 741.28 കോടി രൂപ ചെലവിട്ട് നടപ്പാക്കുന്ന പദ്ധതിയിൽ സംസ്ഥാന സർക്കാരിന്റെ വിഹിതം 103 കോടി രൂപയാണ്. ശേഷിക്കുന്ന തുക ജർമൻ ധനകാര്യ ഏജൻസിയിൽ നിന്ന് ലഭ്യമാകും
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here