63,42,36 വയസ്സുള്ള മൂന്ന് ‘പെണ്‍കുട്ടികളാണിവര്‍’

തലക്കെട്ട് വായിച്ച് സംശയിച്ചവര്‍ വിശ്വസിക്കണം, ഇത് സത്യമാണ്. 63 കാരിയായ അമ്മയും ,42ഉം 36ഉം വയസ്സുള്ള പെണ്‍മക്കളുമാണ് ചിത്രത്തിലുള്ളത്. നടുക്ക് കാണുന്ന ആളാണ് 63കാരി!!
തായ് വാന്‍ കാരിയായ ലുര്‍ സു എന്ന സുന്ദരി പ്രായം തോന്നിക്കാത്ത ശരീര പ്രകൃതത്തിന്റെ പേരില്‍ വലിയ വാര്‍ത്തയായിരുന്നു. ലുര്‍ സു മാത്രമല്ല ഇപ്പോള്‍ ഇവരുടെ സഹോദരിമാരും അമ്മയും പ്രായത്തിന്റെ കാര്യത്തില്‍ ഒറ്റക്കെട്ടാണ്.
സുറിന്റെ സഹോദരി ഷാരോണിന് വയസ് 36ഉം ഫെയ്ഫെയ്ക്ക് 40വയസ്സുമാണ് പ്രായം. ഇവരുടെ അമ്മയ്ക്കാണ് 63വയസ്സ്. പ്രശസ്ത നര്‍ത്തകി കൂടിയായിരുന്നു ഇവരുടെ അമ്മ. ഒറ്റ നോട്ടത്തിലല്ല, വിശദമായ നോട്ടത്തില്‍ പോലും ഇതില്‍ ആരാണ് പ്രായം കൂടിയ ആള്‍ കുറഞ്ഞ ആള്‍ എന്ന് കണ്ട് പിടിക്കാന്‍ പ്രയാസമാണ്. ഇന്‍സ്റ്റാഗ്രാമില്‍ ഹിറ്റാണ് ഇവര്‍. 36കാരിയായ ഷാരോണിന്റെ ചിത്രങ്ങളും ഫെയ്സ് ബുക്കില്‍ തരംഗമാണ്. വെള്ളവും പച്ചക്കറികളുമാണ് ഇവരുടെ ആരോഗ്യ രഹസ്യം എന്നാണ് സുന്ദരികളുടെ വെളിപ്പെടുത്തല്‍. പച്ചക്കറികളും ധാരാളമായി ഇവര്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നുണ്ട്.
63-Year-Old Mom With Her 41, 40 And 36-Year-Old Daughters
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here