Advertisement

മുഖക്കുരുവിന് കാരണമാകുന്ന അഞ്ച് കാരണങ്ങൾ

August 4, 2021
Google News 1 minute Read
Five habits that cause acne

കൗമാര പ്രായത്തിലാണ് പലരിലും മുഖക്കുരു അഹികമായി കണ്ട് തുടങ്ങുന്നത്. ഹോർമോൺ വ്യതിയാനം കാരണമുണ്ടാകുന്ന മുഖക്കുരു അത്ര പ്രശ്നമുളളതല്ല. എന്നാൽ മുഖക്കുരുവിന് കാരണമാകുന്ന മറ്റു നിരവധി ഘടകങ്ങളുണ്ട്.

ഹെയർകെയർ ഉൽപ്പന്നങ്ങളുടെ ഉപയോഗം

ചില ഹെയർകെയർ ഉൽപ്പന്നങ്ങൾ മുഖക്കുരുവിന് കാരണമാകാം. ‘പോമേഡ് മുഖക്കുരു’ എന്നാണിവ അറിയപ്പെടുന്നത്. ഈ ഉത്പ്പന്നങ്ങളുടെ ഉപയോഗം മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ ചർമ്മത്തിന്റെ പാളികളിൽ തടഞ്ഞുനിർത്തുകയും മുഖക്കുരു വർധിപ്പിക്കുകയും ചെയ്യും. സുഷിരങ്ങൾ അടഞ്ഞ് നെറ്റിയിലും മുടിയിഴകൾക്കിടയിലും കുരുക്കൾ ഉണ്ടാകുന്നു.

വരണ്ട ചർമ്മത്തെ പരിപാലിക്കാതിരിക്കുക

വരണ്ട ചർമ്മക്കാർക്കും മുഖക്കുരു ഉണ്ടാകും. ചർമ്മം വളരെയധികം വരണ്ടാൽ ചർമ്മം പൊട്ടുന്നതിന് ഇടയാക്കും. മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകൾ ഈ വിള്ളലുകളിൽ പെരുകുകയും അങ്ങനെ മുഖക്കുരു ഉണ്ടാകുകയും ചെയ്യും.

സംസ്കരിച്ച ഭക്ഷണം ധാരാളം കഴിക്കുന്നത്

സംസ്കരിച്ച ഭക്ഷണം അമിതമായി കഴിക്കുന്നത് ചർമ്മത്തിന് നല്ലതല്ല. ഇത് ഇൻസുലിൻ അളവിൽ വ്യതിയാനം സൃഷ്ടിക്കുകയും മെറ്റബോളിസം ഇല്ലാതാക്കുകയും ചെയ്യും. ചിപ്സ്, ചോക്ലേറ്റ്, സ്നാക്സ്, ജങ്ക് ഫുഡ് എന്നിവ അമിതമായി കഴിക്കുന്നതാകാം ചിലരിലെ മുഖക്കുരുവിന്റെ കാരണം

Read Also: ചർമ്മത്തിൽ മഞ്ഞൾ ഉപയോഗിക്കുമ്പോൾ ചെയ്യുന്ന അഞ്ച് തെറ്റുകൾ

മുഖത്തെ രോമം നീക്കം ചെയ്യുക

മുഖത്തെ രോമം നീക്കം ചെയ്യുന്നത് ചിലപ്പോൾ മുഖക്കുരുവിന് കാരണമാകും. രോമം നീക്കം ചെയ്തതിനുശേഷമുണ്ടാകുന്ന ചൊറിച്ചിലിലൂടെ മുഖത്ത് തടിപ്പുണ്ടാകും. എന്നാൽ എല്ലാവരിലും ഈ പ്രശ്നങ്ങൾ ഉണ്ടാകില്ല. ഓരോരുത്തരുടെയും ചർമ്മം അനുസരിച്ചാണ് ഓരോ പ്രശ്നങ്ങളും ഉണ്ടാകുക.

സ്കിൻകെയർ ഉൽപ്പന്നങ്ങളുടെ അമിത ഉപയോഗം

സ്കിൻകെയർ ഉൽപ്പന്നങ്ങൾ അമിതമായി ഉപയോഗിക്കുന്നതും മുഖക്കുരുവിന് കാരണമാകും. ഉൽപ്പന്നങ്ങളുടെ മാറി മാറിയുള്ള ഉപയോഗം ചർമ്മത്തെ പ്രതികൂലമായി ബാധിക്കും. ചൊറിച്ചിൽ, റെഡ്നെസ് എന്നിവയിലേക്ക് ഇത് നയിച്ചേക്കാം. മുഖക്കുരു മാറാനായി ഉപയോഗിക്കുന്ന നിരവധി ഉൽപ്പന്നങ്ങൾ, ക്രീമുകൾ എന്നിവയും മുഖക്കുരുവിന് കാരണമാകാം.

Story Highlights: Five habits that cause acne

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here