Advertisement

പിരിയന്‍ മുളക് ചേര്‍ത്ത എരിപൊരി ലിപ് ഗ്ലോസ്; ഇന്‍സ്റ്റഗ്രാമില്‍ ബ്യൂട്ടി വ്‌ളോഗേഴ്‌സിന്റെ പുതിയ കണ്ടുപിടുത്തം

May 11, 2023
Google News 4 minutes Read
Viral chilli lip gloss challenge in Instagram

നല്ല എരിവുള്ള പിരിയന്‍ മുളക് ഏതെങ്കിലുമൊരു സൗന്ദര്യ വര്‍ധക വസ്തുവില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലുമാകില്ല. എന്നാല്‍ കുറച്ച് ദിവസങ്ങളായി ഇന്‍സ്റ്റഗ്രാമില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു ബ്യൂട്ടി ട്രെന്‍ഡ് കണ്ട് പലരും മൂക്കില്‍ വിരല്‍ വച്ചു. ചുണ്ടിന്റെ സൗന്ദര്യത്തിന് പിരിയന്‍ മുളക് ചേര്‍ത്തുകൊണ്ടുള്ള ഒരു എരിപൊരി ലിപ് ഗ്ലോസ് ഉപയോഗിക്കാമെന്നതാണ് ചില ബ്യൂട്ടി, ഫാഷന്‍ ഇന്‍ഫഌവന്‍സേഴ്‌സിന്റെ കണ്ടെത്തല്‍. (Viral chilli lip gloss challenge in Instagram)

മോഡലുകളുടേത് പോലെയുള്ള വലിപ്പമുള്ള, വിടര്‍ന്ന, ആകര്‍ഷണീയമായ ചുണ്ടുകള്‍ ഈ എരിപൊരി ലിപ്‌ഗ്ലോസ് ഉപയോഗിച്ച് നേടാമെന്നാണ് ഇന്‍ഫഌവന്‍സേഴ്‌സ് പറയുന്നത്. വറ്റല്‍ മുളകിന്റെ കഷ്ണങ്ങള്‍ ചുണ്ടില്‍ നീറ്റലുണ്ടാക്കുകയും ഇതുവഴി ചുണ്ടുകള്‍ തുടുത്തുവരുമെന്നുമാണ് കണ്ടുപിടുത്തം.

Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?

ജഹാന്‍വി സിംഗെന്ന ഇന്‍ഫഌവന്‍സറാണ് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഇത്തരമൊരു വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ വിഡിയോ വൈറലായി. ഒരു പ്ലെയിന്‍ ലിപ് ഗ്ലോസ് അല്‍പം ഒരു പരന്ന ഗ്ലാസിലേക്ക് എടുത്ത് അതിലേറ്റ് വറ്റല്‍ മുളക് കഷ്ണങ്ങള്‍ ചേര്‍ത്ത് നന്നായി യോജിപ്പിച്ച് ചുണ്ടിലിടുന്നതാണ് വൈറലായ എരിവ് ലിപ്‌ഗ്ലോസ്. ഇതുകൊണ്ട് ചുണ്ടുകള്‍ക്ക് വലിയ വ്യത്യാസം ഉണ്ടാകുന്നതായി വിഡിയോയില്‍ കാണിച്ചിട്ടില്ല. എന്നാല്‍ ചുണ്ട് നന്നായി എരിഞ്ഞ് പുകയുന്നതായി ഇന്‍ഫഌവന്‍സറുടെ മുഖഭാവത്തില്‍ നിന്ന് വ്യക്തമാകുന്നു. ഇനി കരണത്തടിച്ചിട്ട് ബ്ലഷ് ഉണ്ടാക്കുന്ന ട്രെന്‍ഡാകും അടുത്തത് എന്ന് ഉള്‍പ്പെടെയുള്ള പരിഹാസങ്ങള്‍ വിഡിയോയ്ക്ക് താഴെ വരുന്നുണ്ട്.

Story Highlights: Viral chilli lip gloss challenge in Instagram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here