ചർമ്മത്തിൽ മഞ്ഞൾ ഉപയോഗിക്കുമ്പോൾ ചെയ്യുന്ന അഞ്ച് തെറ്റുകൾ
ചർമ്മം, മുടി എന്നിവയുടെ സംരക്ഷണത്തിനായി വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ധാരാളം വഴികളുണ്ട്. ധാരാളം പണം ചിലവഴിച്ച് കെമിക്കൽ ഉത്പന്നങ്ങൾ വാങ്ങുന്നതിന് പകരം ചർമ്മത്തെ പരിപാലിക്കാൻ അടുക്കളയിലേക്ക് ഒന്ന് കണ്ണോടിച്ചാൽ മതിയാകും. മഞ്ഞൾ ചർമ്മ സംരക്ഷണത്തിന് ഉപയോഗിക്കുന്ന പ്രക്രുതിദത്ത വസ്തുക്കളിൽ ഒന്നാണ്. എന്നാൽ, ചർമ്മ സംരക്ഷണത്തിനായി മഞ്ഞൾ ഉപയോഗിക്കുമ്പോൾ സാധാരണയായി ചെയ്യുന്ന ചില തെറ്റുകളുണ്ട്. അവ എന്താണെന്ന് നോക്കാം,
അനാവശ്യ ചേരുവകൾ മഞ്ഞളിനൊപ്പം ചേർക്കുക
ചർമ്മ സംരക്ഷണത്തിനായി മഞ്ഞൾ ഉപയോഗിക്കുമ്പോൾ അതിൽ എന്തൊക്കെയാണ് ചേർക്കേണ്ടതെന്ന ബോധം നിങ്ങൾക്കുണ്ടാവണം. റോസ് വാട്ടർ, പാൽ, വെള്ളം എന്നിവ മഞ്ഞളിനൊപ്പം ചേർക്കാം. അനാവശ്യ ഘടകങ്ങൾ മഞ്ഞളിൽ ചേർത്താൽ അവ ചർമ്മത്തിന് ദോഷം ചെയ്യും.
മുഖം നന്നായി കഴുകാതിരിക്കുക
മുഖത്ത് / ചർമ്മത്തിൽ നിന്ന് മഞ്ഞൾ നീക്കം ചെയ്തതിനുശേഷം തണുത്ത വെള്ളത്തിൽ നന്നായി കഴുകണം. മുഖം കഴുകിയശേഷം മോയ്‌സ്ചുറൈസിങ് ക്രീം പുരട്ടുക.
ചർമ്മത്തിൽ കൂടുതൽ നേരം സൂക്ഷിക്കുക
20 മിനിറ്റിൽ അധികം ഒരു ഫേസ് പാക്കും മുഖത്ത് സൂക്ഷിക്കാൻ പാടില്ല. മുഖത്ത് ദീർഘനേരം മഞ്ഞൾ സൂക്ഷിക്കുകയാണെങ്കിൽ ചർമ്മത്തിൽ മഞ്ഞ അടയാളങ്ങൾ ഉണ്ടാകും.
സോപ്പ് ഉപയോഗം
ഫേസ്പാക്ക് ഇട്ടതിന് ശേഷം ഒരിക്കലും സോപ്പ് ഉപയോഗിച്ച് മുഖംകഴുക പാടില്ല. മഞ്ഞൾ നീക്കം ചെയ്ത ശേഷം ചർമ്മത്തിൽ അല്ലെങ്കിൽ മുഖത്ത് സോപ്പ് ഉപയോഗിക്കുന്നത് 24 മുതൽ 48 മണിക്കൂർ വരെ ഒഴിവാക്കുക.
Story Highlights: Hacks of Turmeric; 5 mistakes while using it on skin
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here