ജീവന്‍ രക്ഷിച്ചത് ഒരു വൈറല്‍ ബ്യൂട്ടി ഹാക്ക്; അനുഭവം പറഞ്ഞ് യുവതി
ദൈനംദിന ജീവിതത്തില്‍ ചെയ്യേണ്ടി വരുന്ന ചില പണികള്‍ എളുപ്പമാക്കാനും ജീവിതവും ആരോഗ്യവും മെച്ചപ്പെടുത്താനുമുള്ള ഹാക്കുകളുടെ ആരാധകരാണ് നമ്മില്‍ പലരും. എന്നിരിക്കിലും സോഷ്യല്‍ മീഡിയയില്‍ കാണുന്ന പല ഹാക്കുകളും ചിലപ്പോള്‍ യഥാര്‍ത്ഥ ജീവിതത്തില്‍ അത്ര കണ്ട് പ്രയോജനപ്പെടാറില്ല. ഫലപ്രദമായാലും അല്ലെങ്കിലും ഹാക്കുകള്‍ ഉള്‍പ്പെട്ട വിഡിയോകളും റീല്‍സും കാണാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. സോഷ്യല്‍ മീഡിയയില്‍ വൈറലായ അത്തരമൊരു ഹാക്ക് തന്റെ ജീവന്‍ രക്ഷിച്ച അനുഭവമാണ് അലബാമയില്‍ നിന്നുള്ള ഒരു യുവതി പങ്കുവയ്ക്കുന്നത്. (a viral beauty hack revealed horrifying secret says uk tiktok star)
മസാജിംഗിനുള്ള പരമ്പരാഗത ചൈനീസ് വിദ്യയായ ഗ്വാഷ വൈറലായതിനെക്കുറിച്ചാണ് അലബാമക്കാരിയായ 26 വയസുകാരി ഹെലന്‍ ബെന്‍ഡര്‍ പറയുന്നത്. ഗ്വാഷ മസാജിംഗ് ടൂള്‍ ഉപയോഗിച്ച് മുഖവും താടിയും കഴുത്തും മറ്റും മസാജ് ചെയ്യുന്നത് താടിയെല്ലുകള്‍ കുറച്ചുകൂടി നല്ല ആകൃതിയിലാകാന്‍ സഹായിക്കുമെന്നാണ് പല സോഷ്യല്‍ മീഡിയ താരങ്ങളും പ്രചരിപ്പിച്ചിരുന്നത്.
Read Also: അധിക സമയത്ത് സമനിലപൂട്ട് തകർത്ത് ആസിഫ്; സന്തോഷ് ട്രോഫിയിൽ കേരളത്തിന് വിജയം
മുഖത്തിന്റെ ആകൃതിയും സൗന്ദര്യവും മെച്ചപ്പെട്ടതിനെക്കുറിച്ചല്ല ഹെലന്‍ പറയുന്നത്. ഹാക്ക് കണ്ട് ഗ്വാഷ മസാജിംഗ് ടൂള്‍ ഉപയോഗിച്ചപ്പോഴാണ് കഴുത്തില്‍ ഒരു തടിപ്പുള്ളതായി ഹെലന്‍ കണ്ടെത്തിയത്. ഡോക്ടറെ കാണിച്ചപ്പോള്‍ അര്‍ബുദത്തിന്റെ നാലാമത്തെ സ്റ്റേജാണെന്ന് കണ്ടെത്തി. ശരീരത്തിന്റെ മറ്റ് സ്ഥലങ്ങളിലും മുഴകള്‍ ഉള്ളതായി വിശദമായ പരിശോധനകളിലൂടെ കണ്ടെത്തി. ഇപ്പോള്‍ ഇവര്‍ക്ക് വിദഗ്ധ ചികിത്സ നല്‍കിവരികയാണ്. മസാജിംഗ് ടൂള്‍ ഉള്ളതിനാലാണ് തനിക്ക് ഇപ്പോഴെങ്കിലും രോഗം മനസിലാക്കാന്‍ സാധിച്ചതെന്ന് ഹെലന്‍ പറഞ്ഞു.
Story Highlights: a viral beauty hack revealed horrifying secret says uk tiktok star
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here