Advertisement

വ്യാജ സ്വർണനാണയം നൽകി തട്ടിപ്പ്; സ്ത്രീ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

June 29, 2017
Google News 1 minute Read
gold fake gold coin cheating women arrested

വ്യാജ സ്വർണനാണയം നൽകി തട്ടിപ്പ് നടത്തുന്ന സംഘത്തിലെ ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ. കൂടുതൽ പേർ സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന സൂചനയെ തുടർന്ന് പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.

മണ്ണ് കുഴിച്ചപ്പോൾ ലഭിച്ചതാണ് സ്വർണ നാണയങ്ങൾ എന്ന് പറഞ്ഞാണ് സംഘം തട്ടിപ്പ് നടത്തുന്നത്. മണ്ണിന്റെ അംശമുള്ള യഥാർത്ഥ സ്വർണ നാണയങ്ങൾ നൽകി വിശ്വാസത്തിലെടുത്ത ശേഷമാണ് വ്യാജ സ്വർണനാണയം നൽകി കബളിപ്പിക്കുന്നത്. നല്ല സ്വർണ നാണയം രണ്ടോ മൂന്നോ നൽകും, ഇത് ഉരച്ച് നോക്കി സ്വർണം തന്നെയെന്ന് ബോധ്യപ്പെടുത്തിയ ശേഷം നൂറോളം സ്വർണ നാണയം നൽകി പണം തട്ടും. ഇതാണ് ഇവരുടെ തട്ടിപ്പ് രീതി.

ജില്ലാ പോലീസ് സൂപ്രണ്ട് എൻ രാമചന്ദ്രന് ലഭിച്ച ഒരു രഹസ്യ സന്ദേശത്തെ തുടർന്നുള്ള അന്വേഷണത്തിലാണ് സ്ത്രീയെ ആദ്യം പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. തുടർന്നുള്ള അന്വേഷണത്തിലാണ് രണ്ട് പേരെ കൂടി പിടികൂടിയത്.

 

fake gold coin  cheating women arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here