Advertisement

നഴ്‌സിംഗ് കേളേജ് വിഷയം; കർണാടക മുഖ്യമന്ത്രിയ്ക്ക് പിണറായിയുടെ കത്ത്

June 29, 2017
Google News 1 minute Read
pinarayi pinarayi vijayan 40000 crore Kifbi wont tolerate corruption and thrid degree harrassments says cm of kerala
  • കർണാടകയിലെ മുഴുവൻ നഴസിംഗ് കോളേജുകളുടെയും അംഗീകാരം റദ്ദാക്കിയ വിഷയത്തിൽ മുഖ്യമന്ത്രി ഇടപെടുന്നു

മലയാളികളടക്കമുള്ള വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുന്ന കർണാടകയിലെ നഴ്‌സിംഗ് കോളേജുകളുടെ അംഗീകാരം റദ്ദാക്കിയ വിഷയത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടുന്നു. ഇന്ത്യൻ നഴ്‌സിംഗ് കൗൺസിലുമായി ബന്ധപ്പെട്ട് ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തണമെന്ന് അഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തയച്ചു.

കർണാടകയിലെ നഴ്‌സിംഗ് കോളേജുകൾക്കുള്ള അംഗീകാരം ഇന്ത്യൻ നഴ്‌സിംഗ് കൗൺസിൽ റദ്ദാക്കിയത് അവിടെ പഠിക്കുന്ന ആയിരകണക്കിന് മലയാളി വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Read Also : കർണാടകയിലെ മുഴുവൻ നഴസിംഗ് കോളേജുകളുടെയും അംഗീകാരം റദ്ദാക്കി

കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികളിൽ ഭൂരിഭാഗവും ബാങ്ക് വായ്പ എടുത്താണ് പഠിക്കുന്നത്. പഠിക്കുന്ന കോളേജുകൾക്ക് ഇന്ത്യൻ നഴ്‌സിംഗ് കൗൺസിലിന്റെ അംഗീകാരം ഇല്ലാതാകുമ്പോൾ വിദേശത്തടക്കം അവർക്ക് തൊഴിൽ ലഭിക്കാൻ കഴിയാതെ വരും. വിദ്യാർത്ഥികളെയും അവരുടെ കുടുംബങ്ങളെയും ഇത് വലിയ തോതിൽ ആശങ്കയിലാഴ്ത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ എത്രയും വേഗം പ്രശ്‌നപരിഹാരത്തിന് ഇടപെടണമെന്ന് മുഖ്യമന്ത്രി കർണാടക മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു.

സംസ്ഥാനത്തെ നഴ്‌സിങ് കോളേജുകൾക്ക് കർണാടക നഴ്‌സിങ് കൗൺസിലിന്റെ അംഗീകാരം മാത്രം മതിയെന്ന സർക്കാർ ഉത്തരവിനെത്തുടർന്നാണ് ഇന്ത്യൻ നേഴ്‌സിംഗ് കൗൺസിൽ കർണാടക നഴ്‌സിംഗ് കോളേജുകളുടെ അംഗീകാരം റദ്ദാ്കകിയത്.

ഇന്ത്യൻ നഴ്‌സിങ് കൗൺസിലിന്റെ വെബ്‌സൈറ്റിൽ അംഗീകാരമുളള നഴ്‌സിങ് സ്ഥാപനങ്ങളുടെ പട്ടികയിൽ കർണാടകയിലെ ഒരൊറ്റ നേഴ്‌സിംഗ് കോളേജുകളുമില്ല. 2017-18 വർഷത്തെ നഴ്‌സിങ് കോഴ്‌സുകളിലേക്കുളള പ്രവേശനം നടത്താനാവുന്ന സ്ഥാപനങ്ങളുടെ പട്ടികയിലാണ് സംസ്ഥാനത്തെ ഒറ്റ നേഴ്‌സിംഗ് കോളേജുപോലും ഇല്ലാത്തത്. കഴിഞ്ഞ തവണ 257 കോളേജുകളാണ് ലിസ്റ്റിൽ ഉണ്ടായിരുന്നത്.

സംസ്ഥാനത്തെ നഴ്‌സിങ് കോളേജുകൾക്ക് കർണാടക നഴ്‌സിങ് കൗൺസിലിന്റെയും രാജീവ് ഗാന്ധി മെഡിക്കൽ സർവകലാശാലയുടെയും അംഗീകാരം മാത്രം മതിയെന്ന് കഴിഞ്ഞ മെയ് മാസത്തിൽ കർണാടക സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇത് നഴ്‌സിംഗ് പ്രവേശനത്തിന്റെ മാനദണ്ഡങ്ങൾ മറികടക്കാൻ ഉപയോഗപ്പെടുത്താൻ തുടങ്ങിയതോടെയാണ് ഇന്ത്യൻ നഴ്‌സിങ് കൗൺസിൽ അംഗീകാരം റദ്ദാക്കിയത്.

തീരുമാനം ഏറ്റവുമധികം ബാധിക്കുക ഇതരസംസ്ഥാന വിദ്യാർത്ഥികളെയാണ്. ആകെ ഉള്ള 70 ശതമാനം ഇതരല സംസ്ഥാന നഴ്‌സിംഹഗ് വിദ്യാർത്ഥികളിൽ ഭൂരിഭാഗവും മലയാളികളാണ്. നഴ്‌സിംഗ് കൗൺസിൽ അംഗീകാരം റദ്ദാക്കിയതോടെ കർണാടക നഴ്‌സിങ് കൗൺസിലിന്റെ സർട്ടിഫിക്കറ്റ് മറ്റ് സംസ്ഥാനങ്ങൾ അംഗീകരിക്കില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here