കത്തിയുമായി എത്തിയ അക്രമിയെ ഈ പോലീസുകാരന്‍ കീഴ്പ്പെടുത്തിയതിങ്ങനെ

ബാംങ്കോഗ് പോലീസ് സ്റ്റേഷനിലേക്ക് കത്തി കാട്ടിയെത്തിയ അക്രമിയെ ഈ പോലീസ് കീഴ്പ്പെടുത്തിയത് ആയുധം കൊണ്ടല്ല, മറിച്ച് മനുഷ്യത്വം കൊണ്ടാണ്. കത്തികാട്ടി എത്തിയ അക്രമിയെ സമാധാനിപ്പിച്ച് അയാള ആലിംഗനം ചെയ്യുന്ന അനിരുട് മാലീ എന്ന പോലീസുകാരനാണ് കുറച്ച് ദിവസമായി സോഷ്യല്‍ മീഡിയിയിലെ താരം.
എങ്ങനെയാണ് ഈ പോലീസുകാരന്‍ ഒരു മിനിട്ടോളം ദൈര്‍ഘ്യമുള്ള ഈ വീഡിയോയിലൂടെ ലോകത്തിന്റെ മുന്നില്‍ താരമായതെന്ന് അറിയേണ്ടേ? ആ കഥ ഇങ്ങനെ-
ബാംങ്കോഗിലെ ഹുവേ കുവാങ് പോലീസ്റ്റ് സ്റ്റേഷനില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് ഈ സംഭവം നടന്നത്. കത്തിയുമായി എത്തിയ അക്രമിയെ ടേബിളിന് മുകളില്‍ ചാരി നിന്ന് പോലീസ് ഉദ്യോഗസ്ഥന്‍ സംയമനത്തിന് ശ്രമിക്കുന്നതാണ് വീഡിയോയില്‍ കാണാനാകുക. പോലീസിന്റെ സംസാരത്തിനൊടുവില്‍ കത്തി അക്രമി പോലീസുകാരനെ ഏല്‍പ്പിക്കുകയാണ്.പിന്നീടുള്ള പോലീസുകാരന്റെ നീക്കമാണ് ഇയാളെ ഹീറോ ആക്കിയത്. കത്തി വാങ്ങി ദൂരെ വലിച്ചെറിയുന്ന പോലീസുകാരന്‍ അക്രമിയെ സഹതാപപൂര്‍വ്വം ചേര്‍ത്ത് പിടിയ്ക്കുകയാണ്. കൈകൂപ്പി കരയുന്ന അക്രമിയ്ക്ക് കുടിയ്ക്കാന്‍ വെള്ളം നല്‍കി അയാളെ സമാധാനിപ്പിക്കാന്‍ മറ്റൊരു പോലീസുകാരനും എത്തുന്നു. ഒരു സംഗീതജ്ഞനായ അക്രമി ജീവിക്കാന്‍ വേണ്ടി കഴിഞ്ഞ മൂന്ന് ദിവസമായി സെക്യൂരിറ്റി ജോലി എടുത്തുവരികയായിരുന്നു. എന്നാല്‍ ഈ ജോലിയെടുത്ത ദിവസമൊന്നും ഇദ്ദേഹത്തിന് ശമ്പളം ലഭിച്ചില്ല. മാത്രമല്ല ജോലിയ്ക്ക് പോകുന്നതിന് മുമ്പായി ഇയാളുടെ ഗിറ്റാര്‍ മോഷ്ടിക്കപ്പെട്ടിരുന്നു. ഇതിന്റെയൊക്കെ മാനസിക സംഘര്‍ഷത്തിലാണ് ഇയാള്‍ കത്തിയുമായി പോലീസ് സ്റ്റേഷനില്‍ എത്തിയത്. അക്രമിയോട് സഹതാപം തോന്നിയ പോലീസ് ഉദ്യോഗസ്ഥന്‍ ഇയാള്‍ ഒരു ഗിറ്റാര്‍ വാങ്ങിക്കൊടുക്കാമെന്ന് വാഗ്ദാനം ചെയ്യുകയും ഒരുമിച്ച് ഭക്ഷണം കഴിക്കാന്‍ ക്ഷണിക്കുകയും ചെയ്തു. ഇയാള്‍ക്കെതിരെ കേസോ, മറ്റ് പിഴയോ ഈടാക്കാതെയാണ് പോലീസ് ഉദ്യോഗസ്ഥര്‍ സ്റ്റേഷനില്‍ നിന്ന് മടക്കി അയച്ചത്.
policeman calming down assailant with a hug
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here