കൈക്കുഞ്ഞിനേയും കയ്യിലേന്തി റിക്ഷ ഓടിച്ച ആ അച്ഛന്‍ ഇനിയില്ല

bablu

പ്രസവത്തോടെ ഭാര്യ മരിച്ച ശേഷം കൈക്കുഞ്ഞിനേയും കയ്യിലേന്തി റിക്ഷാ ഓടിച്ച ബബ്ലുവിനെ ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാകും. 2012 ഒക്ടോബര്‍ മാസത്തിലാണ് ഈ ചിത്രം ലോക മനസാക്ഷിയെ പിടിച്ചുലച്ചത്. ലോകത്തിന്റെ നാനാ ഭാഗത്തും നിന്നും ബബ്ലുവിനേയും കുഞ്ഞിനേയും തേടി സഹായങ്ങള്‍ ഒഴുകിയെത്തിയ   വാര്‍ത്തയും അന്ന് ദിവസങ്ങള്‍ക്കകം നമ്മള്‍ കേട്ടു.

എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ കേള്‍ക്കാന്‍ അത്ര സുഖകരമല്ലാത്തതാണ്. ബബ്ലു മരിച്ചു. അമിതമായ മദ്യപാനമാണ് മരണ കാരണം. ഒരാഴ്ച മുമ്പാണ് ബബ്ലുവിന്റെ മൃതദേഹം പോലീസ് കണ്ടെത്തിയത്. ദാമിനി എന്ന ആ കൈകുഞ്ഞിന് ഇപ്പോള്‍ നാലര വയസ്. ശിശു സംരക്ഷണ കേന്ദ്രത്തിലാണ് അന്ന് മുതല്‍ ഈ കുഞ്ഞ്.കുഞ്ഞിന്റെ കാര്യം നോക്കാന്‍ ഒരു കമ്മറ്റിയെ സര്‍ക്കാര്‍ നിശ്ചയിയിക്കുകയും ചെയ്തു. അച്ഛന്‍ മരിച്ചത് തിരിച്ചറിയാന്‍ പോലും ദാമിനിയ്ക്കായിട്ടില്ല. മകലെ ശിശുസംരക്ഷണ കേന്ദ്രം ഏറ്റെടുത്തതിന് ശേഷമാണ് ബബ്ലു മദ്യപാനിയായത്. അന്ന് ലഭിച്ച സഹായ തുക 25ലക്ഷം രൂപ കളക്ടര്‍ ഇടപെട്ട് ദാമിനിയുടെ പേരില്‍ നിക്ഷേപിച്ചിരിക്കുകയാണ്. പ്രായ പൂര്‍ത്തിയാകുന്നതോടെ ദാമിനിയ്ക്ക് ഈ തുക ലഭിക്കും.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top