ആധാറും പാനും ലിങ്ക് ചെയ്തില്ലേ? ഈ ഫോറം പൂരിപ്പിച്ച് നല്കിയാല് മതി!

ആധാറും പാൻ കാർഡും ബന്ധിപ്പിക്കാൻ അപേക്ഷാഫോം ആദായ നികുതി വകുപ്പ് പുറത്തിറക്കി. ഒാൺലൈൻ, എസ്.എം.എസ് സൗകര്യങ്ങൾക്ക് പുറമെയാണിത് ഈ ഒരു പേജുള്ള അപേക്ഷാ ഫോറം.
പാൻ നമ്പർ ,ആധാർ നമ്പർ, പാൻ കാർഡിലെയും ആധാറിലെയും പേരുകൾ, അപേക്ഷയിൽ നൽകിയിരിക്കുന്ന ആധാർ നമ്പർ മറ്റൊരു പാൻ കാർഡ് ബന്ധിപ്പിക്കാനായി നൽകിയിട്ടിെല്ലന്ന ഒപ്പോടുകൂടിയ പ്രസ്താവന ,അപേക്ഷയിൽ നൽകിയതല്ലാതെ രണ്ടാമതൊരു പാൻ കാർഡ് ഇല്ലെന്ന ഒപ്പോടുകൂടിയ മറ്റൊരു പ്രസ്താവന. ഇത്രയുമാണ് ഈ അപേക്ഷ ഫോമില്‍ പൂരിപ്പിച്ച് നല്‍കേണ്ടത്.
ആധാർ, പാൻ നൽകുന്ന ഏജൻസികൾ വ്യവസ്ഥകൾ ലംഘിക്കപ്പെട്ടാൽ പിഴ ചുമത്തുമെന്ന് ആദായ നികുതി വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അപേക്ഷാ ഫോമിന് പുറമെ www.incometaxindiaefiling.gov.in എന്ന വെബസൈറ്റ് വഴിയോ 567678 അല്ലെങ്കിൽ 56161 എന്നീ നമ്പറുകളിൽ എസ്.എം.എസ് അയച്ചോ ആധാറും പാനും ബന്ധിപ്പിക്കാം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here