ജിഎസ്ടി; ടൊയോട്ട കാറുകളുടെ വിലയിൽ ലക്ഷങ്ങളുടെ കുറവ്

ജിഎസ്ടി നിലവിൽ വന്നതോടെ ഹൈബ്രിഡ് കാറുകളൊഴികെയുള്ള മിക്ക മോഡലുകൾക്കും വില കുറഞ്ഞു. എസ്.യു.വികൾക്ക് വിവിധ പരോക്ഷ നികുതികളടക്കം നരത്തെയുണ്ടായിരുന്ന 55 ശതമാനം നികുതി ജിഎസ്ടി വന്നതോടെ 43 ശതമാനത്തിലേക്ക് കുറച്ചു. ഇതോടെ എസ്.യു.വി നിരയിലെ മാർക്കറ്റ് ലീഡർ ഫോർച്യൂണറിന് 2.17 ലക്ഷം രൂപയാണ് ടൊയോട്ട കുറച്ചത്. അതുകൊണ്ട് തന്നെ
24.42 ലക്ഷം രൂപ മുതൽ 29.17 ലക്ഷം രൂപ വരെയാണ് ഇനി ഫോർച്യൂണറിന്റെ ഡൽഹി എക്‌സ്‌ഷോറൂം വില.
വിവിധ മോഡലുകൾക്ക് ഇത്ര രൂപയാണ് കുറവ് വന്നിരിക്കുന്നത് :
എതിയോസ് ലിവ – 10,500
എതിയോസ് ക്രോസ് – 24500 രൂപ
പ്ലാറ്റിനം എതിയോസ് – 38000 രൂപ
ഇന്നോവ ക്രിസ്റ്റ -98500 രൂപ
കൊറോള ആൾട്ടീസ് – 92500 രൂപ
ഫോർച്യൂണർ – 2.17 ലക്ഷം രൂപ
ലാൻഡ് ക്രൂയിസർ പ്രാഡോ – 12.29 ലക്ഷം
ലാൻഡ് ക്രൂയിസർ 200 – 11 ലക്ഷം
GST price of toyotta cars decreases
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here