ജിഎസ്ടി; പഠനത്തിനും, പൊതുജനങ്ങളിൽ നിന്ന് അഭിപ്രായം ശേഖരിക്കുന്നതിനും 200 ജീവനക്കാരെ നിയോഗിക്കും

രാജ്യവ്യാകമായി ജൂലൈ ഒന്ന് മുതൽ നിവിൽ വന്ന ജിഎസ്ടിയെക്കുറിച്ച് പഠിക്കുന്നതിനും പൊതുജനങ്ങളിൽ നിന്ന് അഭിപ്രായം ശേഖരിക്കുന്നതിനുമായി ജില്ലാതലങ്ങളിൽ 200 മുതിർന്ന കേന്ദ്രസർക്കാർ ജീവനക്കാരെ നിയോഗിക്കും. കേന്ദ്രസർക്കാർ ഇതിനായി വിജ്ഞാപനം പുറപ്പെടുവിച്ചു.
കേന്ദ്ര റവന്യൂമന്ത്രാലയത്തിന്റെ ഡിവിഷനുകളുടെ അടിസ്ഥാനത്തിൽ ഓരോ ജില്ലകളേയും 166 ക്ലസ്റ്ററുകളായി തിരിച്ചാണ് പുതിയസംവിധാനം നടപ്പാക്കുക. ജോയന്റ് സെക്രട്ടറി റാങ്കിനും അതിനുമുകളിലുള്ള ജീവനക്കാരെയാണ് നിയോഗിക്കുക. അവശ്യസാധനങ്ങളുടെ ലഭ്യത, വിലനിലവാരം തുടങ്ങിയ കാര്യങ്ങളാണ് ഇവർ പരിശോധിക്കുക.
ജി.എസ്.ടി.യെ സംബന്ധിക്കുന്ന പരാതികളും പ്രതികരണങ്ങളും ഉദ്യോഗസ്ഥർ ആരായും. ഇതിനായി ഉപഭോക്താക്കൾ, വ്യാപാരികൾ, ജില്ലാഭരണകൂടം എന്നിവിടങ്ങളിൽനിന്ന് വിവരശേഖരണം നടത്തും.
200 special agents to be appointed to enquire about GST
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here