മുഴുവൻ സ്ത്രീധനവും നൽകിയില്ല; വരൻ വധുവിനെ വഴിയിൽ ഇറക്കി വിട്ടു

മുഴുവൻ സ്ത്രീധന തുകയും നൽകാത്തതിൽ പ്രതിഷേധിച്ച് വരൻ വധുവിനെ വഴിയരികിൽ ഉപേക്ഷിച്ചു. ബീഹാറിലെ ജാമുയി ജില്ലയിൽ ഇന്നലെയാണ് സ്ത്രീധനമായി 10000 രൂപ കൂടി നൽകാത്തതിനെ തുടർന്ന് നവവധുവിനെ വരൻ വഴിയിൽ ഇറക്കി വിട്ടത്. വരന് ഒന്നര ലക്ഷം രൂപയാണ് സ്ത്രീധനമായി പറഞ്ഞുറപ്പിച്ചിരുന്നത്. വിവാഹത്തിന് മുമ്പ് 1.40 ലക്ഷം രൂപും ആഭരണങങളും സംഘടിപ്പാക്കാനെ വധുവിന്റെ കുടുംബത്തിനായുള്ളൂ. അതിനാൽ 10000 രൂപ കൂടി സംഘടിപ്പാക്കാനുള്ള സാവകാശം അവർ തേടിയിരുന്നു. എന്നാൽ ഇത് വരനും ബന്ധുക്കളും അംഗീകരിച്ചില്ല.
തിങ്കളാഴ്ചയാണ് മലയ്പൂർ സ്വദേശിയായ ഫൂലോ ദേവിയുടെ മകൾ കൗസല്യയും നാഗ്പൂർ സ്വദേശി അമാൻ ചൗധരിയും തമ്മിലുള്ള വിവാഹം നടന്നത്. പിറ്റേന്ന് ഗ്രാമത്തിലേക്ക് തിരിയ്ക്കും മുമ്പ് സ്ത്രീധനം ആവശ്യപ്പെട്ടു. വരനും കൂട്ടർക്കും നൽകാൻ മുഴുവൻ തുകയും വിധവയായ ഫൂലോ ദേവിയുടെ കയ്യിൽ ഇല്ലായിരുന്നു. ഇതറിഞ്ഞിട്ടും
കൗസല്യയുടെ അമ്മയ്ക്ക് അവധി നൽകാൻ അമാന്റെ കുടുംബം തയ്യാറായില്ല. ഒടുവിൽ വധുവിനെയുംകൊണ്ട് അവർ നാഗ്പൂരിലേക്ക് തിരിച്ചു.
എന്നാൽ രണ്ട് കിലോമീറ്ററോളം സഞ്ചരിച്ച ശേഷം അമാൻ, കൗസല്യയെ വഴിയരികിൽ ഇറക്കി വിടുകയായിരുന്നു. അഞ്ച് മിനുട്ട് കഴിഞ്ഞ് തിരികെ വരാം എന്ന് പറഞ്ഞാണ് കൗസല്യയെ കാറിൽനിന്ന് ഇറക്കിയത്. രണ്ട് മണിക്കൂർ കാത്തിരുന്നിട്ടും അമാൻ വന്നില്ല. ഇതോടെ കൗസല്യ വീട്ടിലേക്ക് മടങ്ങി. സംഭവത്തിൽ കൗസല്യയുടെ മാതാവ് പോലീസിൽ കേസ് നൽകി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here