Advertisement

സണ്ടർലാന്റിന്റെ കുഞ്ഞ് ആരാധകൻ ഒടുവിൽ കളമൊഴിഞ്ഞു

July 8, 2017
1 minute Read
sunderland little fan bradley passes away

സണ്ടർലാൻറ് ഫുട്ബാൾ ക്ലബിന്റെ കൊച്ചു ആരാധാകൻ ബ്രാഡ്‌ലി ലോവറി മരണത്തിന് കീഴടങ്ങി. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് ബ്രാഡ്‌ലി മരണപ്പെട്ടത്.

അപൂർവ കാൻസർ ബാധിതനായിരുന്ന കൊച്ചു ലോവറിയെ സണ്ടർലാൻറ് ക്ലബിലൂടെയാണ് ലോകമറിഞ്ഞത്. കാൻസർ ബാധിച്ച ബ്രാഡ്‌ലിയെ ടീം മസ്‌കോട്ടാക്കി ചെൽസിക്കെതിരായ മത്സരത്തിൽ കളത്തിലിറക്കി.
ചെൽസി കീപ്പർ ആസമർ ബെഗോവിച്ചിനെ കാഴ്ചക്കാരനാക്കി ബ്രാഡ്‌ലി ഗോൾ നേടിയ വിഡിയോ വൈറലായിരുന്നു.

ബ്രാഡ്‌ലിയുടെ കഥയറിഞ്ഞതോടെ സണ്ടർലാന്റിന് പിറകെ എവർട്ടണും ചികിത്സക്കായി മുന്നിട്ടിറങ്ങിയിരുന്നു. ലോകമെമ്പാടുമുള്ള ഫുട്ബാൾ പ്രേമികൾ ബ്രാഡ്‌ലിയുടെ ചികിത്സക്കായി രംഗത്തെത്തിയെങ്കിലും രക്ഷപ്പെടുത്താനായില്ല.

 

Sunderland little fan Bradley passes away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top