ജി എസ് ടി; എംആർപിയേക്കാൾ വില കൂട്ടേണ്ട സാഹചര്യമില്ലെന്ന് ധനമന്ത്രി

Maximum-retail-price-and-Law

ജി.എസ്.ടിയുടെ പേരിൽ എം.ആർ.പിയേക്കാൾ വില കൂട്ടേണ്ട സാഹചര്യം നിലവിലില്ലെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്. വ്യാപാരികളുടെ സംശയങ്ങൾക്കെല്ലാം സർക്കാർ കൃത്യമായി മറുപടി നൽകിയിട്ടുണ്ട്. ഇനിയും സർക്കാർ ചർച്ചകൾക്ക് തയാറാണെന്നും മന്ത്രി പറഞ്ഞു. ചൊവ്വാഴ്ചത്തെ സമരത്തിൽ നിന്ന് വ്യാപാരികൾ പിന്മാറണമെന്നും മന്ത്രി അവശ്യപ്പെട്ടു.

നികുതിയിളവിന്റെ പണം ജനങ്ങൾക്ക് ലഭിക്കണം. കേരളത്തിൽ കോഴി വില നിശ്ചയിക്കുന്നത് കുത്തകകളാണെന്നും അദ്ദേഹം പറഞ്ഞു. വ്യാപാരി വ്യവസായി പ്രതിനിധികളുമായി ഇന്നു നടത്തിയ ചർച്ചക്കു ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു തോമസ് ഐസക്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top