ശ്രീ ശങ്കരനാരായണ ക്ഷേത്രത്തിൽ വൻ കവർച്ച

kumbala-shiriya-temple-robber

കാസർഗോഡ് ഷിറിയ ശ്രീ ശങ്കരനാരായണ ക്ഷേത്രത്തിൽ വൻ കവർച്ച. ക്ഷേത്രത്തിന്റെ പൂട്ട് തകർത്താണ് കവർച്ച നടത്തിയിരിക്കുന്നത്. വെള്ളി പ്രഭാവലി, വെള്ളി കവചം, ശിവലിംഗത്തിലെ സ്വർണഭാഗങ്ങൾ, വെള്ളിയിൽ തീർത്ത പീഠം തുടങ്ങിയവ കവർച്ച ചെയ്തു.

ഇന്നു പുലർച്ചെ 5.45ന് ക്ഷേത്ര മേൽശാന്തിയും സഹായിയും പൂജക്കെത്തിയപ്പോഴാണ് കവർച്ച നടന്ന വിവരം ശ്രദ്ധയിൽപ്പെടുന്നത്. ക്ഷേത്രത്തിന് പിറക് വശത്തെ ഇരുമ്പ് വേലിയും ക്ഷേത്രത്തിന്റെ വാതിലും പൊളിച്ചാണ് മോഷണം നടത്തിയത്.

ശിവലിംഗത്തിൽ ചാർത്തിയ സ്വർണ്ണപാളി, നാഗരൂപം, തലപ്പാവ്, പീഠം തുടങ്ങിയവയും എട്ടര കിലോയോളം വരുന്ന വെള്ളി ആഭരണങ്ങളും കവർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ക്ഷേത്രത്തിലെ മൂന്ന് ഭണ്ഠാരങ്ങൾ കുത്തിതുറന്ന് 6000 രൂപയും കവർന്നിട്ടുണ്ട്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top