ബംഗാൾ കലാപം; ഹിന്ദുക്കൾ ഗുജറാത്ത് മോഡൽ തിരിച്ചടി നൽകണമെന്ന് ബിജെപി എംഎൽഎ

ബംഗാളിൽ കലാപം നടന്നുകൊണ്ടിരിക്കേ വിവാദ പരാമർശവുമായി ബി.ജെ.പി എം.എൽ.എ രംഗത്ത്. ഹൈദരാബാദിലെ ഗൊസാമഗൽ മണ്ഡലത്തിലെ എം.എൽ.എ രാജ് സിംഗാണ് വീഡിയോ സന്ദേശത്തിലൂടെ കലാപത്തിന് ആഹ്വാനം ചെയ്യുന്നത്. 2002ലെ കലാപത്തിൽ ഗുജറാത്തിലെ ഹിന്ദുക്കൾ നൽകിയതുപോലുള്ള തിരിച്ചടി ബംഗാളിലെ ഹിന്ദുക്കളും നൽകണമൊന്നാണ് ആഹ്വാനം.
ബംഗാളിലെ നോർത്ത് 24 പർഗനാസ് ജില്ലയിൽ സംഘർഷം തുടരുന്നതിനിടെയാണ് എംഎൽഎയുടെ വർഗീയ പ്രസ്താവന. വർഗീയ സംഘർഷം നിയന്ത്രിക്കുന്നക്കുന്നതിന് പകരം പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി കലാപകാരികളെ സഹായിക്കുകയാണെന്നും രാജാ സിങ് ആരോപിച്ചിരുന്നു.
സോഷ്യൽ മീഡിയയിൽ നൽകിയ ഒരു പോസ്റ്റിനെ തുടർന്നാണ് ബംഗാളിൽ കലാപം തുടങ്ങിയത്. ഇത് ആളിക്കത്തിക്കാനായി ബിജെപി, ആർഎസ്എസ് നേതാക്കളും പ്രവർത്തകരും വ്യാജ ഫോട്ടോകൾ നൽകിയത് ഏറെ വിവാദമായിരുന്നു.
സാമുദായിക സംഘർഷമുണ്ടാകാൻ കാരണമായ ചിത്രം പ്രചരിപ്പിച്ചയാൾ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഇതേ ചിത്രം ഹരിയാന ബി.ജെ.പി നേതാവും ഫേസ്ബുക്കിൽ ഷെയർ ചെയ്തിരുന്നു. ബംഗാളിലെ ഹിന്ദുക്കൾ പീഡിപ്പിക്കപ്പെടുകയാണെന്ന തരത്തിലാണ് ചിത്രത്തിന് അദ്ദേഹം കമൻറ് ചെയ്തിരുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here