കടബാധ്യത; ദമ്പതികൾ വിഷം കഴിച്ച് മരിച്ചു

കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട്, ട്രാവൽ ഏജൻസി ഉടമയായ യുവാവിനെയും ഭാര്യയെയും മരിച്ച നിലയിൽ കണ്ടെത്തി. വിഷം അകത്ത് ചെന്ന് മരിച്ച നിലയിലാണ് മൃതദേഹങ്ങൾ കിടപ്പുമുറിയിൽ കണ്ടെത്തിയത്. കടബാധ്യതയെ തുടർന്നാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. രാജപുരം പോലീസ് സ്‌റ്റേഷൻ പരിധിയിൽ പെട്ട കോളിച്ചാൽ എരിഞ്ഞിലം കോട്ടെ അനിൽകുമാർ(32), ഭാര്യ ജയലക്ഷ്മി (26) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഇരുവരുടെയും മൃതദേഹം മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവർക്കും ഏഴ് വയസ്സുള്ള മകനുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here