ഡൽഹിയിൽ മൂന്നിടത്ത് പീഡനം; രണ്ട് പെൺകുട്ടികൾക്കും ഭിന്നശേഷിയുള്ള സ്ത്രീയ്ക്കും നേരെ ആക്രമണം

rape

ഡൽഹിയിൽ പീഡന പരമ്പര. കഴിഞ്ഞ ദിവസം മാത്രം ഡൽഹിയിൽ പീഡിപ്പിക്കപ്പെട്ടത് രണ്ട് കുട്ടികളുൾപ്പെടെ മൂന്ന് പേർ. എട്ട് വയസ്സുകാരികളായ രണ്ട് കുട്ടികളും മാനസിക വെല്ലുവിളി നേരിടുന്ന 38കാരിയുമാണ് വിവിധ ഇടങ്ങളിലായി പീഡിപ്പിക്കപ്പെട്ടത്. രണ്ട് പ്രതികളെ പോലീസ് പിടികൂടി. ഒരാളെ തിരിച്ചറിഞ്ഞു. ഇയാളെ കണ്ടെത്താനുള്ള തിരച്ചിലിലാണ് പോലീസ്.

എട്ട് വയസ്സുകാരിയെ സ്വന്തം മകളുടെ മുന്നിലിട്ട് പീഡിപ്പിച്ച സംഭവത്തിൽ 36 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. സെന്റർ ഡൽഹിയിലെ കംല മാർക്കറ്റിന് സമീപത്താണ് ദാരുണ സംഭവം അരങ്ങേറിയത്. മകൾ ഉറക്കെ കരഞ്ഞപ്പോഴും കാര്യമാക്കാതെ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

മറ്റൊരു പെൺകുട്ടിയും കഴിഞ്ഞ ദിവസം ഡൽഹിയിൽ പീഡിപ്പിക്കപ്പെട്ടു. കൊണാട്ട് പ്ലേസിന് സമീപത്താണ് എട്ട് വയസ്സുകാരി പീഡിപ്പിക്കപ്പെട്ടത്. വഴിയോരത്ത് കഴിയുന്ന കുടുംബത്തിലെ പെൺകുട്ടിയെ പിതാവിന്റെ സുഹൃത്ത് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പ്രതിയെ ഇതുവരെയും പിടികൂടിയിട്ടില്ല.

മാനസ്സിക വെല്ലുവിളി നേരിടുന്ന 38 കാരിയെ പീഡനത്തിനിരയാക്കിയത് ടാക്‌സി ഡ്രൈവറാണ്. ജോലി വാഗ്ദാനം ചെയ്ത് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ശേഷം സ്ത്രീയെ ഉപേക്ഷിച്ച് ഇയാൾ രക്ഷപ്പെട്ടു. അവശയായ സ്ത്രീയെ വഴിയാത്രക്കാർ ചേർന്ന് ആശുപത്രിയിലെത്തിച്ചു. തുടർന്ന് പോലീസ് എത്തി കേസെടുത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top